തോമസ് കെ തോമസിനെതിരെ നടപടിക്ക് എൻസിപിയിൽ നീക്കം; പരാതിയുമായി ശശീന്ദ്രനും പിസി ചാക്കോയും

Published : Aug 08, 2023, 07:53 AM ISTUpdated : Aug 08, 2023, 08:06 AM IST
 തോമസ് കെ തോമസിനെതിരെ നടപടിക്ക് എൻസിപിയിൽ നീക്കം; പരാതിയുമായി ശശീന്ദ്രനും പിസി ചാക്കോയും

Synopsis

ഇന്നലെയാണ് ശരത്പവാറിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നത്. ഇന്ന് തന്നെ എംഎൽഎക്കെതിരെ നടപടിയുണ്ടാവുമെന്നാണ് വിവരം. പരാതിയിൽ ഉടൻ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയെന്നാണ് പുറത്തുവരുന്ന വിവരം.

തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്ക് എൻസിപിയിൽ നീക്കം. പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്ന് ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ് ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും. ഇന്നലെയാണ് ശരത്പവാറിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നത്. ഇന്ന് തന്നെ എംഎൽഎക്കെതിരെ നടപടിയുണ്ടാവുമെന്നാണ് വിവരം. പരാതിയിൽ ഉടൻ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയെന്നാണ് പുറത്തുവരുന്ന വിവരം.

തോമസ് കെ തോമസ് എൻസിപിയുടെ വർക്കിം​ഗ് കമ്മിറ്റി അം​ഗമാണ്. ഈ സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് ആവശ്യം. ഇന്ന് തന്നെ അക്കാര്യത്തിൽ തീരുമാനമുണ്ടാവും. എന്നാൽ നടപടി എടുത്താലും പരാതിയിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് തോമസ് കെ തോമസ്. നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉന്നയിക്കാനാണ് തോമസ് കെ തോമസിന്റെ നീക്കം. 

‌തോമസ് കെ തോമസിന്റെ വധശ്രമ പരാതി ഗുരുതരമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. വധിക്കാൻ ശ്രമിച്ചുവെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമായ വിഷയമാണെന്നും പൊലീസ് അന്വേഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞു; പൊലീസുകാരന് സസ്പെൻഷൻ

വധ ശ്രമത്തെ പാർട്ടിയിലെ പടലപ്പിണക്കവുമായി ബന്ധിപ്പിക്കാനുള്ള തോമസ് കെ തോമസിന്റെ നിലപാടിനെ ശശീന്ദ്രൻ വിമർശിച്ചു. എന്തിനാണ് വധശ്രമത്തെ പാർട്ടിയുമായി ബന്ധിപ്പിക്കുന്നതെന്നും പാർട്ടിയിൽ ഈ പരാതി ഇതു വരെ ഉന്നയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ആകാൻ തോമസ് കെ തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻസിപിയിലില്ല. തോമസ് കെ തോമസ് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയെ മുഖ്യശത്രുവായി കാണുകയാണ്. മനപ്പൂർവ്വം പാർട്ടിയെ മോശമാക്കാൻ ശ്രമിക്കുന്നു. തോമസ് കെ തോമസിന് പാർട്ടി നടപടിയെ കുറിച്ച് ധാരണയില്ലെന്നും പക്വതയില്ലെന്നും അദ്ദേഹം ആരോപിച്ചു. 

'എനിക്ക് അദ്ദേഹം ദൈവതുല്യനായിരുന്നു. മറ്റുളളവരുടെ കാര്യത്തിൽ എനിക്ക് പറയാൻ പറ്റില്ല'

https://www.youtube.com/watch?v=GyMPyHDJTmc

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ