ഒലവക്കോട് വൈദ്യുതി തകരാർ പരിഹരിക്കാൻ പോയ കെഎസ്ഇബി ജീവനക്കാരന് ക്രൂരമർദനം

By Web TeamFirst Published Jul 15, 2022, 6:09 PM IST
Highlights

പ്രദേശത്ത് ഇന്നലെ കവുങ്ങ് വീണു വൈദ്യുതി മുടങ്ങിയിരുന്നു. ഇത് പരിഹരിക്കാൻ ആണ് കെഎസ്ഇബി ജീവനക്കാർ എത്തിയത്. കവുങ്ങ് വെട്ടിമാറ്റാൻ നോക്കിയപ്പോൾ മുൻ പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം വീടിന്റെ മതിലിലേക്ക് കവുങ്ങ് വീഴരുത് എന്ന് പറഞ്ഞു. 

പാലക്കാട്‌:  ഒലവക്കോട് പാതിരി നഗറിൽ വൈദ്യുതി ലൈൻ തകരാർ പരിഹരിക്കാൻ പോയ കെഎസ്ഇബി ജീവനക്കാരന് ക്രൂരമർദനം ഏറ്റു. ഒലവക്കോട് സെക്ഷനിലെ ഓവർസീയർ എം.പി.കണ്ണദാസനാണ്  മർദനമേറ്റത്.

പ്രദേശത്ത് ഇന്നലെ കവുങ്ങ് വീണു വൈദ്യുതി മുടങ്ങിയിരുന്നു. ഇത് പരിഹരിക്കാൻ ആണ് കെഎസ്ഇബി ജീവനക്കാർ എത്തിയത്. കവുങ്ങ് വെട്ടിമാറ്റാൻ നോക്കിയപ്പോൾ മുൻ പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം വീടിന്റെ മതിലിലേക്ക് കവുങ്ങ് വീഴരുത് എന്ന് പറഞ്ഞു. ഇതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടായിരുന്നതായി അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു. 

ഇതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കവുങ്ങ് വെട്ടാതെ മടങ്ങി. ഇതിനിടെ വിവരം അറിഞ്ഞ് എത്തിയ മുൻ പോലിസ് ഉദ്യോഗസ്ഥൻ തങ്കച്ചന്റെ മകൻ ഓവർസീയരറെ മർദിച്ചു എന്നാണ് പരാതി. ഹേമംബിക പൊലീസിൽ കൃത്യനിർവഹണo തടസ്സപ്പെടുത്തിയതിന് പരാതി നൽകിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കണ്ണദാസൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 

click me!