കെഎസ്ഇബിയുടെ ഗുരുതര വീഴ്‌ച; ഉപഭോക്താവ് ലക്ഷങ്ങൾ നഷ്‌പരിഹാരം നൽകാൻ ഉത്തരവിട്ട് ഓംബുഡ്‌സ്‌മാൻ

Published : May 28, 2026, 11:30 AM IST
KSEB

Synopsis

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിൽ 24 വർഷം കാലതാമസം വരുത്തിയതിന് കെഎസ്ഇബിക്ക് ഇലക്ട്രിസിറ്റി ഓംബുഡ്‌സ്‌മാൻ കനത്ത പിഴ ചുമത്തി. എറണാകുളം സ്വദേശിനിക്ക് 4.49 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മറ്റ് ആനുകൂല്യങ്ങൾ പലിശ സഹിതം തിരികെ നൽകാനും ഉത്തരവിട്ടു. കെഎസ്ഇബിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി ഓംബുഡ്സ്മാൻ കണ്ടെത്തി.

കൊച്ചി: വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിൽ 24 വർഷത്തിലേറെ കാലതാമസം വരുത്തിയതിന് കെഎസ്ഇബിക്കെതിരെ ഇലക്ട്രിസിറ്റി ഓംബുഡ്‌സ്‌മാൻ്റെ കടുത്ത വിമർശനം. എറണാകുളം തമ്മനം സ്വദേശിനി റീത്ത പി. അന്തോണിക്ക് 4.49 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ പലിശ സഹിതം തിരിച്ചുനൽകാനും ഉത്തരവിട്ടു. 1998 മാർച്ച് 13ന് വാങ്ങിയ വീടിന്റെ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കുന്നതിനും സിംഗിൾ ഫേസ് കണക്ഷൻ ത്രീഫേസാക്കുന്നതിനുമായി റീത്ത പാലാരിവട്ടം സെക്ഷൻ ഓഫീസിൽ അപേക്ഷയും 9,200 രൂപ ഫീസും നൽകിയിരുന്നു. ത്രീ ഫേസ് കണക്ഷൻ ലഭിച്ചെങ്കിലും ഉടമസ്ഥാവകാശം മാറ്റിനൽകുന്ന നടപടി പൂർത്തിയായില്ല.

പിന്നീടുള്ള വർഷങ്ങളിൽ പലതവണ ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടി നീണ്ടുപോയെന്നാണ് പരാതി. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയപ്പോഴും അപേക്ഷ ലഭിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം. അപേക്ഷയോടൊപ്പം നൽകിയ രേഖകളൊന്നും ഓഫീസിലില്ലെന്നും അധികൃതർ അറിയിച്ചു. ഒടുവിൽ 2022 നവംബർ 3ന്, അപേക്ഷ നൽകിയതിന് 24 വർഷവും ഏഴ് മാസവും പിന്നിട്ട ശേഷമാണ് കണക്ഷന്റെ ഉടമസ്ഥാവകാശം റീത്തയുടെ പേരിലേക്ക് മാറ്റിയത്. ഇതിനിടെ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകിയ 3,000 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിരുന്നില്ല. തുടർച്ചയായ ഇടപെടലുകൾക്ക് പിന്നാലെ തുക മടക്കിനൽകിയെങ്കിലും 50 രൂപ കുറച്ചാണ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും പരാതിക്കാരിയെ തൃപ്തിപ്പെടുത്തിയില്ല.

തുടർന്നാണ് റീത്ത ഇലക്ട്രിസിറ്റി ഓംബുഡ്സ്മാനെ സമീപിച്ചത്. കേസിൽ കെഎസ്ഇബിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ ഓംബുഡ്സ്മാൻ, ഉടമസ്ഥാവകാശം മാറ്റുന്നതിൽ ഉണ്ടായ 8,987 ദിവസത്തെ കാലതാമസത്തിന് പ്രതിദിനം 50 രൂപ വീതം 4,49,350 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയുമായി ബന്ധപ്പെട്ട നഷ്ടങ്ങൾക്ക് 24 വർഷത്തേക്ക് 18 ശതമാനം പിഴപ്പലിശ നൽകണമെന്നും മുൻഗണനാ സേവനത്തിന്റെ പേരിൽ ഈടാക്കിയ 4,700 രൂപ ബാങ്ക് പലിശ സഹിതം തിരികെ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കാനും ഓംബുഡ്സ്മാൻ നിർദേശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

3 മലയാളികളടക്കം 26 നാവികരെ ഇക്വറ്റോറിയൽ ഗിനിയ അന്യായ തടവിൽ വച്ച സംഭവം; മുഴുവൻ നാവികരെയും കുറ്റവിമുക്തരാക്കി അന്താരാഷ്ട്ര കോടതി
ഇഡി പരിശോധനയില്‍ കാര്യങ്ങൾ കൈവിട്ടോ...? ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ ഡിജിപി, നേരിട്ടെത്തി വിശദീകരണം നൽകും, പൊലീസിൽ അഴിച്ചുപണിക്കും സാധ്യത