വൈദ്യുതി നിരക്ക് വർധനവ് ഷോക്കടിപ്പിക്കുമോ; അടുത്ത ബില്ലിൽ എത്ര വരെ കൂടാം, ആരെയൊക്കെ ബാധിക്കും- വിശദ വിവരങ്ങൾ 

Published : Nov 03, 2023, 11:32 AM ISTUpdated : Nov 03, 2023, 11:38 AM IST
വൈദ്യുതി നിരക്ക് വർധനവ് ഷോക്കടിപ്പിക്കുമോ; അടുത്ത ബില്ലിൽ എത്ര വരെ കൂടാം, ആരെയൊക്കെ ബാധിക്കും- വിശദ വിവരങ്ങൾ 

Synopsis

രണ്ടുമാസം കൂടുമ്പോഴാണ് സംസ്ഥാനത്ത് വൈദ്യുതി ബിൽ നൽകുന്നത്. നിലവിലെ വർധനവ് പ്രാബല്യത്തിൽ വരുന്നതോടെ  20 മുതൽ 400 രൂപവരെയാണ് അധികം നൽകേണ്ടിവരും.

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന അടുത്ത തവണ മുതൽ ബില്ലിൽ പ്രതിഫലിക്കും. നിരക്കിലെ വർധന ശരാശരി മൂന്നുശതമാനം മാത്രമാണെന്ന് റെഗുലേറ്ററി കമ്മിഷൻ പറയുണ്ടെങ്കിലും ബിൽ വരുമ്പോൾ വർധനവ് പ്രകടമാകും. വർധനവ് ചെറുതാകില്ലെന്നാണ് പറയുന്നത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ലെന്നതാണ് ആശ്വാസം. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. ഫിക്സഡ് ചാർജിൽ 10 രൂപ മുതൽ 40വരെയാണ് വർധനവ്. 

രണ്ടുമാസം കൂടുമ്പോഴാണ് സംസ്ഥാനത്ത് വൈദ്യുതി ബിൽ നൽകുന്നത്. നിലവിലെ വർധനവ് പ്രാബല്യത്തിൽ വരുന്നതോടെ 
20 മുതൽ 400 രൂപവരെയാണ് അധികം നൽകേണ്ടിവരും. യൂണിറ്റിന് ഇപ്പോൾ  ഈടാക്കുന്ന 19 പൈസ സർചാർജും വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കാക്കുമ്പോൾ നിരക്ക് വീണ്ടും ഉയരും. മാസം 200 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീടുകളിൽ ഏകദേശം 48 രൂപയുടെ വർധനവുണ്ടാകും. രണ്ട് മാസത്തെ ബിൽ കണക്കാക്കുമ്പോൾ 96 രൂപയുടെ വർധവ് ബില്ലിൽ കാണിക്കും. രണ്ടുമാസം 1100 യൂണിറ്റ് ഉപയോഗിക്കുന്നവരുടെ 400 രൂപയുടെ വർധനവുണ്ടാകും. നിലവിൽ രണ്ടുമാസം 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് വൈദ്യുതിനിരക്കും ഫിക്‌സഡ് ചാർജും ചേരുമ്പോൾ യൂണിറ്റിന് ശരാശരി 4.05 രൂപയാവും ഈടാക്കുക. അതായത് ഏകദേശം 450 രൂപ ബിൽ. 

Read More.... വീണ്ടും ഇരുട്ടടി, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

മാസം 200 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീടുകൾക്ക് നോൺ ടെലിസ്‌കോപ്പിക് ബിൽ നൽകണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. ഇവർക്ക് സ്ലാബ് ഘടനയുടെ ആനുകൂല്യം ലഭിക്കില്ല. മുഴുവൻ യൂണിറ്റിനും മുഴുവൻ തുകയും നൽകണം. എന്നാൽ ഈ നിർദേശം കമ്മിഷൻ അനുവദിച്ചില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് വൈദ്യുതി ചാർജ് വർധിപ്പിക്കുന്നത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ