പല തവണ വിളിച്ചിട്ടും ആരും ഇറങ്ങിവന്നില്ല, മീറ്റർ റീഡിങ്ങിനെത്തിയ യുവാവ് ഗേറ്റ് തുറന്ന് അകത്ത് കയറി, ചാടിക്കടിച്ച് വളർത്തുനായ

Published : Mar 06, 2026, 11:23 AM IST
R Rahul_Dog bite

Synopsis

മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നായയുടെ കടിയേറ്റു. കരുനാഗപ്പള്ളി സെഷനിലെ ജീവനക്കാരനായ ആർ രാഹുലിനാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം

കൊല്ലം: മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നായയുടെ കടിയേറ്റു. കരുനാഗപ്പള്ളി സെഷനിലെ ജീവനക്കാരനായ ആർ രാഹുലിനാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് ആലുംകടവ്, മൂന്നാംമൂടിന് സമീപം വീടിനോട് ചേർന്നുള്ള കോഴിഫാമിൽ രാഹുൽ റീഡിങ്ങിനായി എത്തിയത്. ഗേറ്റിന് മുന്നിലെത്തി പല തവണ വിളിച്ചിട്ടും ആരും ഇറങ്ങിവന്നില്ല. ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോഴാണ് വീട്ടിലെ വളർത്തു നായ ആക്രമിച്ചത്. നിലത്തുവീണ രാഹുലിനെ നായ വീണ്ടും ആക്രമിച്ചു.

ഇടത് കൈമുട്ടിലും വയറ്റിലും ആഴത്തിൽ മുറിവേറ്റു. മീറ്റർ റീഡിങ്ങിനായുള്ള ഉപകരണവും തകർന്നു. നായയെ തള്ളി മാറ്റി ഗേറ്റിന് വെളിയിൽ എത്തി കോമ്പൗണ്ടിലുള്ള വീട്ടിലെത്തി പലവട്ടം വിളിച്ചപ്പോഴാണ് വീട്ടുകാർ ഇറങ്ങി വന്നതെന്ന് ജീവനക്കാരൻ പറഞ്ഞു. ഓഫീസിൽ നിന്നും വാഹനം എത്തിയാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സകൾക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം സെന്‍ട്രൽ സീറ്റ്; സിപി ജോണിനെതിരെ കോണ്‍ഗ്രസിൽ പടയൊരുക്കം, രാജി ഭീഷണിയുമായി ഡിസിസി ഭാരവാഹികള്‍
വീണ്ടും ചികിത്സാപിഴവ്; ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി