'ആയിരമല്ല, 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈന്‍ വഴി മാത്രം', പുതിയ ഉത്തരവുമായി കെഎസ്ഇബി

Published : Jul 23, 2022, 05:31 PM ISTUpdated : Jul 23, 2022, 05:51 PM IST
'ആയിരമല്ല, 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈന്‍ വഴി മാത്രം', പുതിയ ഉത്തരവുമായി കെഎസ്ഇബി

Synopsis

നിലവിൽ ഏതാണ്ട് പാതി ഉപഭോക്താക്കളും പണമടയ്ക്കുന്നത് ഡിജിറ്റലായാണെന്ന് കെഎസ്ഇബി പറയുന്നു. 

തിരുവനന്തപുരം:  ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ഡിജിറ്റൽ ഷോക്ക്. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ല. സമ്പൂര്‍ണ്ണ ‍ഡിജിറ്റൽ വത്കരണത്തിന്‍റെ ഭാഗമായ ഉത്തരവ് അടുത്ത ബിൽ മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ പണവുമായി നേരിട്ട് വരുന്നവ‍‍ർക്ക് മൂന്ന് തവണ ഇളവ് നൽകുമെന്ന് പുതുക്കിയ ഉത്തരവിൽ ഡിസ്ട്രിബ്യൂഷൻ ഡയറക്ട‍ർ വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്‍ പിരിവ്  നിർബന്ധമായി ഡിജിറ്റലാക്കാനും 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ കൗണ്ടറുകളിൽ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനും നി‍ർദ്ദേശിച്ചിരുന്നു. എന്നാൽ പണവുമായി എത്തുന്നവർക്ക് കുറച്ച് തവണ ഇളവ് നൽകാമെന്നും പറഞ്ഞിരുന്നു. പിന്നാലെ ഈ ഇളവ് രണ്ട് - മൂന്ന് തവണ മാത്രമെന്ന് വ്യക്തമാക്കിക്കൊണ്ട്  ഇറക്കിയ പുതിയ ഉത്തരവിലാണ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ എന്നത് 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളെന്ന് മാറ്റിയത്.

നിലവിലെ ഉപഭോക്താക്കളിൽ ഏതാണ്ട് പാതിയും ഡിജിറ്റലായാണ് പണമടയ്ക്കുന്നത് കെഎസ്ഇബി പറയുന്നു. പണം പിരിവ് പൂർണമായും ‍‍ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേ‍ർന്ന ബോ‍ർഡ് യോഗം നിർദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊ‍‍ർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നി‍ർദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.

പ്രീപെയ്ഡ് കണക്ഷനുകൾ വരുന്നതിന് മുന്നോടിയായാണ് തിടുക്കപ്പെട്ടുള്ള നീക്കമെന്നും സൂചനയുണ്ട്. ഒരു കോടി മുപ്പത് ലക്ഷത്തോളം ഉപഭോക്താക്കളുള്ള കെഎസ്ഇബിയിൽ 90 ലക്ഷവും 500 രൂപയ്ക്ക് മുകളിൽ ബില്ലടയ്ക്കുന്നവരാണ്. പണമടയ്ക്കാൻ വൈകുന്നവരുടെ വൈദ്യതി ബന്ധം ഉടനടി വിച്ഛേദിക്കാറുള്ള കെഎസ്ഇബി, ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനങ്ങളുടെ സാങ്കേതിക പിഴവുകൾ മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും എന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുന്നു. 

KSEB : മഴക്കാലത്ത് പതിയിരിക്കുന്നത് നിരവധി അപകടങ്ങള്‍, ജാഗ്രത വേണം; മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്