പത്തനംതിട്ട നഗരസഭാ കൗണ്‍സിലിൽ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ 'അക്രമപ്രതിഷേധം'

Published : Jul 23, 2022, 05:26 PM IST
പത്തനംതിട്ട നഗരസഭാ കൗണ്‍സിലിൽ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ 'അക്രമപ്രതിഷേധം'

Synopsis

ഇന്നു ചേര്‍ന്ന കൗണ്‍സിലിൽ ഈ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം ആരംഭിച്ചു. 

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭ കൗൺസിൽ യോഗത്തിൽ അക്രമം അഴിച്ചു വിട്ട് കോൺഗ്രസ് (Congress councilors violence in Pathanamthitta municipal council). നഗരസഭ ചെയർമാൻ്റെ നേതൃത്വത്തിൽ അഴിമതി നടക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇടത് കൗൺസിലർക്ക് അൻധികൃതമായി ലൈഫ് പദ്ധതി പ്രകാരം വീട് നൽകിയെന്നും കോൺഗ്രസ് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. 

നഗരസഭ പരിധിയിൽ നിന്ന് വ്യാപകമായി മണ്ണും പാറയും ഖനനനം ചെയ്യുന്നതിന് പിന്നിൽ ഇടത് കൗൺസിലർമാരാണെന്നും ,ലൈഫ്, പിഎംവൈ പദ്ധതി പ്രകാരം വീട് കിട്ടാൻ അർഹതപെട്ടവ‍ർ പുറത്ത് നിൽക്കുമ്പോൾ സിപിഎം കൗൺസിലർ പി കെ അനീഷിന് വീട് അനുവദിക്കുകയും പദ്ധതിയുടെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിർമ്മാണം നടത്തുന്നും ആരോപിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം തുടങ്ങിയത്. 

ഇന്നു ചേര്‍ന്ന കൗണ്‍സിലിൽ ഈ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം ആരംഭിച്ചു. രാവിലെ പതിനൊന്ന് മണിക്ക് കൗൺസിൽ യോഗം തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി രംഗത്ത് എത്തി. പിന്നാലെ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പരസ്പരം വാക്കേറ്റമായി. ഇതിനിടയിലാണ് കോൺഗ്രസ് അംഗം അഖിൽ അഴൂർ ഹാളിലെ കസേര വലിച്ചെറിഞ്ഞത്. തുടർന്ന് മറ്റ് അംഗങ്ങൾ മേശയും മൈക്കും തല്ലി തകർക്കുകയായിരുന്നു. 

ബഹളം ശക്തമായതോടെ നഗരസഭ ചെയർമാൻ കൗൺസിൽ യോഗം പിരിച്ചു വിട്ടു. പ്രതിപക്ഷത്തിൻ്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നായിരുന്നു നഗരസഭ ചെയർമാൻ്റെ പ്രതികരണം. പ്രതിഷേധത്തിന് പിന്നാലെ  നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച കോൺഗ്രസ് നഗരത്തിലും പ്രതിഷേധ പ്രകടനം നടത്തി.

തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രതികൾക്കെതിരെ കുറ്റമുണ്ട്.

കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.

ഒരു വർഷമായി പീഡനം തുടരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവർ കുറേക്കാലമായി കേരളത്തിന് പുറത്തായിരുന്നു. ഈ അടുത്താണ് ഇവർ കേരളത്തിലേക്ക് തിരികെ വന്ന് താമസം തുടങ്ങിയത്. യുവതി ഭർത്താവിന്റെ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യം ഭർത്താവ് അറിഞ്ഞതോടെയാണ് പീഡനം തുടങ്ങുന്നത്. തുടക്കത്തിൽ മർദ്ദിക്കുമായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. എന്നാൽ യുവതിയും യുവാവും ഒരുമിച്ചുള്ള ചിത്രങ്ങൾ ഭർത്താവിന്റെ കൈയ്യിൽ കിട്ടിയതോടെ പീഡനത്തിന്റെ സ്വഭാവം മാറി. പീഡനത്തെ തുടർന്ന് ഗുരുതര പരിക്കേൽക്കുകയും യുവതി ചികിത്സ തേടുകയും ചെയ്തതോടെയാണ് ഭർത്താവ് പൊലീസ് പിടിയിലായത്. ഗാർഹിക പീഡനത്തിനും കേസ് ചുമത്തിയിട്ടുണ്ട്. ഇവരെ തെളിവെടുപ്പിന് കൊണ്ടുപോയി. ഇന്ന് തന്നെ കുന്നംകുളം കോടതിയിൽ ഹാജരാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. യുവതി ഇപ്പോൾ അപകട നില തരണം ചെയ്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി