ഇന്ന് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബിയുടെ പ്രത്യേക അറിയിപ്പ്, 'ഓൺലൈൻ മുടങ്ങും'

Published : Aug 25, 2024, 12:20 AM IST
ഇന്ന് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബിയുടെ പ്രത്യേക അറിയിപ്പ്, 'ഓൺലൈൻ മുടങ്ങും'

Synopsis

വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാവുന്നതാണെന്നും കെ എസ് ഇ ബി അറിയിച്ചു

തിരുവനന്തപുരം: കെ എസ് ഇ ബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇന്ന് ഭാഗീകമായി മുടങ്ങിയേക്കുമെന്ന് അറിയിപ്പ്. ഇന്ന് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് കെ എസ് ഇ ബി പ്രത്യേക അറിയിപ്പ് നൽകിയിരിക്കുന്നത്. കെ എസ് ഇ ബിയുടെ ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായാണ് ഉപയോക്താക്കൾക്ക് ഈ ബുദ്ധിമുട്ട് നേരിടേണ്ടവരുന്നതെന്നും കെ എസ് ഇ ബി അറിയിച്ചു.

ഇന്ന് രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍‍ക്കും തടസ്സം നേരിട്ടേക്കാമെന്നാണ് കെ എസ് ഇ ബിയുടെ അറിയിപ്പ്. വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാവുന്നതാണെന്നും കെ എസ് ഇ ബി അറിയിച്ചു. കെ എസ് ഇ ബി ഉപഭോക്താക്കള്‍ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

അറിയിപ്പ് ഇപ്രകാരം

കെ എസ് ഇ ബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍  ഭാഗീകമായി മുടങ്ങിയേക്കും
കെ എസ് ഇ ബിയുടെ ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായി നാളെ രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍‍ക്കും തടസ്സം നേരിട്ടേക്കാം. വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍‍ക്ക് ബന്ധപ്പെടാവുന്നതാണ്. കെ എസ് ഇ ബിയുടെ മറ്റ് സോഫ്റ്റ്‌വെയർ  ആപ്ലിക്കേഷനുകളും മേല്‍‍പ്പറഞ്ഞ സമയപരിധിയില്‍ തടസ്സപ്പെടാനിടയുണ്ട്. പൊതുജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നു. കെ എസ് ഇ ബി ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ മുൻ അധ്യക്ഷ രേഖാ ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്