ബില്ലടക്കാൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ട് ലൈൻമാനെ കെഎസ്ഇബി ഓഫീസിലെത്തി തല്ലി; യുവാവ് കസ്റ്റഡിയിൽ

Published : Nov 21, 2024, 03:42 PM IST
ബില്ലടക്കാൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ട് ലൈൻമാനെ കെഎസ്ഇബി ഓഫീസിലെത്തി തല്ലി; യുവാവ് കസ്റ്റഡിയിൽ

Synopsis

വണ്ടൂർ കെഎസ്ഇബി ഓഫീസിൽ ജീവനക്കാരനെ മർദ്ദിച്ച സക്കറിയ സാദിഖിനെ അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയിൽ അറസ്റ്റ് ചെയ്തു

മലപ്പുറം: വണ്ടൂർ കെഎസ്ഇബി ഓഫീസിൽ ജീവനക്കാരന് മർദ്ദനമേറ്റു. ലൈൻമാൻ സുനിൽ ബാബുവിനാണ് മർദ്ദനമേറ്റത്. കറണ്ട് ചർജ് അടക്കാൻ ഫോൺ വിളിച്ച് അവശ്യപ്പെട്ടതിൽ പ്രകോപിതനായി തച്ചു പറമ്പൻ സക്കറിയ സാദിഖ് എന്നയാളാണ് ആക്രമണം നടത്തിയത്. കൈയിൽ വെട്ടുകത്തിയുമായി എത്തിയാണ് തെങ്ങുകയറ്റ തൊഴിലാളിയായ സക്കറിയ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. മർദനമേറ്റ സുനിൽ ബാബുവിനെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സക്കറിയ സാദിഖിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനും തീരുമാനമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം