പുരപ്പുറ സോളാർ പദ്ധതി: ഉപഭോക്താക്കൾക്കുള്ള ഇളവുകൾ വെട്ടാനുള്ള കെഎസ്ഇബി നീക്കം തടഞ്ഞ് റെഗുലേറ്ററി കമ്മീഷൻ

Published : Jul 25, 2022, 07:05 AM ISTUpdated : Jul 25, 2022, 07:07 AM IST
പുരപ്പുറ സോളാർ പദ്ധതി: ഉപഭോക്താക്കൾക്കുള്ള ഇളവുകൾ വെട്ടാനുള്ള കെഎസ്ഇബി നീക്കം തടഞ്ഞ് റെഗുലേറ്ററി കമ്മീഷൻ

Synopsis

ഉപഭോക്താക്കളിൽ നിന്ന് ആശങ്ക ഉയർന്നതിന് പിന്നാലെയാണ് പാരമ്പര്യേതര ഊര്‍ജോത്പാദന ഭേദഗതി ചട്ടത്തില്‍ മാറ്റം വരുത്തി  പുതിയ വിജ്ഞാപനമിറക്കിയത്.

തിരുവനന്തപുരം: പുരപ്പുറ സോളാര്‍ പദ്ധതിക്കുണ്ടായിരുന്ന (Purappura Solar Project) ഇളവുകള്‍ നിലനിര്‍ത്തി സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മിഷന്‍. ഇളവുകൾ വെട്ടിക്കുറയ്ക്കാനുള്ള കെഎസ്ഇബിയുടെ (KSEB) ശുപാര്‍ശകള്‍ കമ്മിഷന്‍ തത്കാലം അംഗീകരിച്ചില്ല. ഉപഭോക്താക്കളിൽ നിന്ന് ആശങ്ക ഉയർന്നതിന് പിന്നാലെയാണ് പാരമ്പര്യേതര ഊര്‍ജോത്പാദന ഭേദഗതി ചട്ടത്തില്‍ മാറ്റം വരുത്തി  പുതിയ വിജ്ഞാപനമിറക്കിയത്.

500 കിലോ വാട്ടിന് മുകളില്‍ സോളാര്‍ വൈദ്യുതി (solar energy) ഉദ്പാദിപ്പിക്കുന്നവര്‍ക്ക് നിലവിലെ നെറ്റ് മീറ്റര്‍ റീഡിങിന്  പകരം ഗ്രോസ് മീറ്റര്‍ റീഡിംഗ്  സമ്പ്രദായം  നടപ്പിലാക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ശുപാര്‍ശ. ഇങ്ങനെ വന്നാല്‍ സാധാരണ  ഉപഭോക്താവിനെ പോലെ സോളാ‍ർ  പാനൽ ഉടമയും  കെഎസ്ഇബിയിൽ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് സാധാരണ നിരക്ക് അടക്കേണ്ടി വരും. ഇവർക്ക് സബ് സിഡി ലഭിക്കില്ല. ഇതോടെ ബോര്‍ഡിന് വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്കു കുറയും.
 
ഈ മാസം 11ന് എറണാകുളത്ത് നടന്ന കമ്മിഷന്‍റെ ഹിയറിങില്‍ സോളാര്‍ ഉടമകള്‍ കെ.എസ്.ഇ.ബിയുടെ ഈ ശുപാര്‍ശകളെ എതിര്‍ത്തിരുന്നു. പിന്നാലെയാണ് കമ്മിഷന്‍ പുതിയ വിജ്ഞാപനമിറക്കിയത്. 500 കിലോ വാട്ട് എന്നത് 1 മെഗാ വാട്ട് ആയി ഉയര്‍ത്തിയത്.  ഗ്രോസ് മീറ്റര്‍ റീഡിങ് തത്കാലം  നടപ്പാക്കേണ്ടതില്ലെന്നും നെറ്റ് മീറ്റര്‍ റീഡിങ് (Net meter Reading) മതിയെന്നും തീരുമാനിച്ചു. 
 
അതിനോടൊപ്പം അധികമായി ഉദ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് അല്ലാതെ മൂന്നാമതൊരാള്‍ക്ക് വില്‍ക്കാനുള്ള വ്യവസ്ഥയും കൊണ്ടു വന്നു. ഇത്തരം ഇടപാടുകൾക്ക് ഗ്രോസ് മീറ്റര്‍ റീഡിങ്ങാവും നടക്കുക. വിജ്ഞാപനം ആഗസ്റ്റ് മാസം 1 -ന് പ്രാബല്യത്തിൽ വരും. 

തിരുവനന്തപുരം:വൈദ്യുതി ബോ‍‍‍ർ‍ഡിൽ (KSEB) കരാർ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെതിരെ ഭരണാനുകൂല സംഘടന (Labor Union). ബോർഡിൻ്റെ തീരുമാനം സർക്കാ‍ർ നയത്തിന് എതിരാണെന്നാണ് ആരോപണം.

എക്സിക്യുട്ടീവ് എഞ്ചിനീയർ മുതൽ മുകളിലേക്കുള്ള തത്സ്തികകളിലാണ് ദിവസക്കൂലി അടിസ്ഥാനത്തിലുള്ള നിയമനത്തിന് ഉത്തരവായത്.  കൺസൽട്ടന്റ് അഥവാ മർഗനി‍ർദ്ദേശി എന്ന തത്സ്തികയിലേക്ക് വിരമിച്ച ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുന്നത്. 5 വ‍‍ർഷത്തിൽ കുറയാത്ത സർവീസ് ഉള്ളവർക്കാണ് നിയമനം.

അ‍‍ർഹമായ പ്രമോഷനെയടക്കം ബാധിക്കുന്ന തീരുമാനത്തിൽനിന്ന് പരിശോധിച്ച് ആവശ്യമായ തിരുത്തൽ വരുത്തണമെന്നാണ് യൂണിയൻ ഭേദമന്യേ ജീവനക്കാരുടെ ആവശ്യം.  മുൻ ചെയമാൻ  ബി അശോകിന്റ് (B.Ashok IAS) നി‍ർദ്ദേശം  നേരത്തേ കെഎസ്ഇബിയുടെ ഫുൾ ബോ‍ർഡ് അഗീകരിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഉത്തരവായി വന്നിരിക്കുന്നത്. 

പ്രത്യേക വൈദഗ്ദ്ധ്യം വേണ്ട ജലവൈദ്യുതോത്പാദനം, പ്രസരണം,പ്രോജക്ട് ഇൻവസ്റ്റിഗേഷൻ, സുരക്ഷ തുടങ്ങി ഏഴോളം മേഖലകളിലേക്ക് പ്രാഗൽഭ്യമുള്ളവരുടെ പട്ടിക തയ്യാറാക്കുന്നത്. സീനിയർ കൺസൾർ്ർന്രുമാർക്ക് 5000 രൂപയുംവും കൺസൾട്ടന്റുമാ‍ക്ക് 3000 വുമാണ് ദിവസക്കൂലി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഈ തീരുമാനം സർക്കാ‍ർ നയത്തിന് എതിരാണെന്നാണ് സംഘടനകളുടെ അഭിപ്രായം. 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും