പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെ എസ് ആർ ടി സി ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്

Published : Jul 17, 2022, 08:33 AM IST
പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെ എസ് ആർ ടി സി ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്

Synopsis

തൃശ്ശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക്  പോയ KSRTC ആണ് അപകടത്തിൽപെട്ടത്

പാലക്കാട്:  പന്നിയങ്കര ടോൾ പ്ലാസയിലേക്ക്(panniyankara toll plaza) കെ എസ് ആർ ടി സി (ksrtc)ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. തൃശ്ശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക്  പോയ KSRTC ആണ് അപകടത്തിൽപെട്ടത് . ടോൾ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ഇടിച്ച് കയറിയത് .

അപകടത്തിൽ  20 പേർക്ക് ആണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. രാവിലെ 7.45ന് ആണ് അപകടം ഉണ്ടായത്.

 ഭാര്യയെ കൊലപ്പെടുത്താൻ മരുമകൾക്ക് ക്വട്ടേഷൻ; അമ്മായിയച്ഛനും മരുമകളും പൊലീസ് പിടിയിൽ

ഭോപ്പാൽ: വേറെ വിവാഹം കഴിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്താൻ 51കാരൻ ക്വട്ടേഷൻ നൽകിയത് മരുമകൾക്ക്. മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. ഭർതൃപിതാവിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത മരുമകൾ അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വാൽമീകി കോൾ, മരുമകൾ കാഞ്ചൻ കോൾ (25) എന്നിവരാണ് അറസ്റ്റിലായത്. 

വാൽമീകി കോൾ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും അതിനായി ഭാര്യ സരോജിനെ എങ്ങനെയെങ്കിലും ഒഴിവാക്കാനും തീരുമാനിച്ചു. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ഇയാൾക്ക് അറിയാമായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ഇയാൾ മരുമകളോട് ആവശ്യപ്പെട്ടു. പ്രതിഫലമായി  4000 രൂപ നൽകി. എല്ലാ മാസവും ഒരു നിശ്ചിത തുക അവൾക്ക് നൽകുമെന്നായിരുന്നു കരാർ. 

ജൂലൈ 12നാണ് സരോജിനെ (50) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന ദിവസം വാൽമീകി സത്‌നയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ മകൻ മീററ്റിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 12 ന്  മരുമകൾ ഇരുമ്പ് പാത്രം കൊണ്ട് അമ്മായിയമ്മയെ ആക്രമിക്കുകയും ബോധരഹിതയായി വീണപ്പോൾ, അമ്മായിയപ്പൻ നൽകിയ അരിവാളുകൊണ്ട് കഴുത്തറുക്കുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം