ഓണക്കാലത്തെ യാത്രാദുരിതത്തിന് പരിഹാരവുമായി കെഎസ്ആർടിസി; ആഗസ്റ്റ് 18 മുതൽ സ്പെഷ്യൽ സർവീസുകൾ, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

Published : Aug 04, 2026, 04:39 PM IST
ksrtc

Synopsis

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടാകും. ഈ സ്പെഷ്യൽ സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി സിയുടെ ദീർഘ ദൂര സർവ്വീസുകൾ. കെ എസ് ആർ ടി സിയുടെ അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ഓണക്കാലം പ്രമാണിച്ചുള്ള അധിക സർവ്വീസുകളാണ് ഇത്. 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും.

2026 ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സർവ്വീസുകൾ...

ബെംഗളൂരു – കോഴിക്കോട് (8 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ)(SF)

ബെംഗളൂരു – മലപ്പുറം(SF)

ബെംഗളൂരു – തൃശൂർ (3 സൂപ്പർ ഡീലക്സ്)(S/Dlx)

ബെംഗളൂരു – എറണാകുളം (4 സർവീസുകൾ ഉൾപ്പെടെ 3 (S/Dlx) 1 Multi Axle AC)

ബെംഗളൂരു – ആലപ്പുഴ (S/Dlx)

ബെംഗളൂരു – കൊല്ലം (S/Dlx)

ബെംഗളൂരു – കൊട്ടാരക്കര (S/Dlx)

ബെംഗളൂരു – പുനലൂർ (S/Dlx)

ബെംഗളൂരു – ചേർത്തല (S/Dlx)

ബെംഗളൂരു – ഹരിപ്പാട് (S/Dlx)

ബെംഗളൂരു – കോട്ടയം (2 സർവീസുകൾ) (S/Dlx)

ബെംഗളൂരു – കണ്ണൂർ (4 സ്പെഷ്യൽ ഫാസ്റ്റ്) (SF)

ബെംഗളൂരു – പയ്യന്നൂർ (S/Dlx)

ബെംഗളൂരു – കാഞ്ഞങ്ങാട് (S/Dlx)

മൈസൂരു – കണ്ണൂർ (2 സ്പെഷ്യൽ ഫാസ്റ്റ്) (SF)

മൈസൂരു – എറണാകുളം(SF)

മൈസൂരു – തൃശൂർ(SF)

ബെംഗളൂരു – തിരുവനന്തപുരം (S/Dlx)

ചെന്നൈ – തിരുവനന്തപുരം(S/Dlx)

ചെന്നൈ – എറണാകുളം (Multi Axle AC)

2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 1 വരെ കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക്:

കോഴിക്കോട് – ബെംഗളൂരു (8 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ) (SF)

മലപ്പുറം – ബെംഗളൂരു (SF)

തൃശൂർ – ബെംഗളൂരു (3 സൂപ്പർ ഡീലക്സ്)

എറണാകുളം – ബെംഗളൂരു (4 സർവീസുകൾ (3 S/Dlx) (1 Multi Axle AC)

ആലപ്പുഴ – ബെംഗളൂരു (S/Dlx)

കൊല്ലം – ബെംഗളൂരു (S/Dlx)

പുനലൂർ – ബെംഗളൂരു (S/Dlx)

കൊട്ടാരക്കര – ബെംഗളൂരു (S/Dlx)

ചേർത്തല – ബെംഗളൂരു (S/Dlx)

ഹരിപ്പാട് – ബെംഗളൂരു (S/Dlx)

കോട്ടയം – ബെംഗളൂരു (2 സർവീസുകൾ) (S/Dlx)

കണ്ണൂർ – ബെംഗളൂരു (4 സ്പെഷ്യൽ ഫാസ്റ്റ്) (SF)

പയ്യന്നൂർ – ബെംഗളൂരു (S/Dlx)

കാഞ്ഞങ്ങാട് – ബെംഗളൂരു (S/Dlx)

കണ്ണൂർ – മൈസൂരു (2 സ്പെഷ്യൽ ഫാസ്റ്റ്) (SF)

എറണാകുളം – മൈസൂരു (SF)

തൃശൂർ – മൈസൂരു (SF)

തിരുവനന്തപുരം – ബെംഗളൂരു (S/Dlx)

തിരുവനന്തപുരം – ചെന്നൈ (S/Dlx)

എറണാകുളം – ചെന്നൈ (S/Dlx)

എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാർക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കൂടാതെ സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി. റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് കൂടുതൽ അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കെ എസ് ആർ ടി സി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിവി അൻവറിന് രഹസ്യം ചോർത്തി നൽകിയ പൊലീസുകാർക്ക് ആശ്വാസം, സസ്പെൻഷൻ പിൻവലിച്ചു
റാന്നി സന്ദർശിച്ച് മുഖ്യമന്ത്രി; 'കാർഷികമേഖലയിലെ നഷ്ടം പ്രത്യേകം പരിഗണിക്കും, സഹായം പ്രഖ്യാപിക്കും'