
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പൊലിസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. എസ്ഒജിയിലെ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്‌റ്റ്യൻ എന്നിവരെയാണ് തിരിച്ചെടുത്തത്. മാവോയിസ്റ്റ് ഫോൺ ചോർത്തൽ വിവരങ്ങൾവരെ ചോർത്തി നൽകിയെന്നായിരുന്നു കണ്ടെത്തൽ. രണ്ടു പൊലിസുകാർക്കുമെതിരെ ഔദ്യോഗിക രഹസ്യം ചോർത്തിയതിന് കേസെടുത്തിരുന്നു. മാത്രമല്ല പിരിച്ചുവിടൽ നടപടിയും തുടങ്ങിയിരുന്നു. ആ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവായിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam