ബിടതിയിൽ കെഎസ്ആർടിസി അപകടം: ഡ്രൈവർ മിഥിലേഷിന് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ല, അപകടകാരണം സിംഗിൾ ഡ്രൈവർ ഡ്യൂട്ടിയെന്ന് വിമർശനം

Published : Aug 08, 2026, 10:07 AM IST
KSRTC Bus Accident Bidadi

Synopsis

കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും കൊല്ലപ്പെട്ടു. ഡ്രൈവർക്ക് ആവശ്യമായ വിശ്രമം ലഭിക്കാത്തതും ദീർഘദൂര റൂട്ടിലെ 'സിംഗിൾ ഡ്രൈവർ' ഡ്യൂട്ടിയുമാണ് അപകടത്തിന് കാരണമെന്ന് ആരോപണമുയരുന്നു. അപകടത്തിൽ നിരവധി മലയാളി യാത്രക്കാർക്ക് പരിക്കേറ്റു.

ബെംഗളൂരു: കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും കൊല്ലപ്പെട്ട അപകടത്തിന് പിന്നിൽ ഡ്രൈവറുടെ വിശ്രമമില്ലാത്ത ജോലിയും 'സിംഗിൾ ഡ്രൈവർ' ഡ്യൂട്ടിയുമെന്ന് ആരോപണം. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസ് റോഡരികിലെ ദിശാസൂചിക ബോർഡിൻ്റെ തൂണിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് വിവരം. ഇദ്ദേഹവും ബസിലെ കണ്ടക്ടറായ കോഴിക്കോട് കോവൂർ സ്വദേശി എൻ.എം അരുണും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

തുടർച്ചയായ സർവീസുകൾ മൂലം ഡ്രൈവർക്കുണ്ടായ കടുത്ത ക്ഷീണവും ഉറക്കവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ബസ് ഓടിച്ച ഡ്രൈവർ മിഥിലേഷ് മൈസൂർ സർവീസ് കഴിഞ്ഞ് ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. 10 മണിക്കൂർ ഒരാൾ മാത്രം ഡ്രൈവ് ചെയ്യേണ്ട സർവീസും റൂട്ടുമാണിത്. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുൻപ് തന്നെ, ഇന്നലെ രാത്രി 9.30-ഓടെ ഇദ്ദേഹത്തിന് അടുത്ത ബംഗളൂരു സർവീസിലും ഡ്യൂട്ടി കയറേണ്ടി വന്നു. താൽക്കാലിക ജീവനക്കാരനായ മിഥിലേഷിന് തുടർച്ചയായി സർവീസ് നടത്തേണ്ടി വന്നതാണ് അപകടത്തിന് വഴിവെച്ചതെന്ന നിഗമനത്തിലാണ് കെഎസ്ആർടിസിയിലെ ജീവനക്കാർ.

കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് സിംഗിൾ ഡ്രൈവർ സർവീസ് നടത്തുന്ന രണ്ട് ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഈ റൂട്ടിൽ ഭൂരിഭാഗം ബസുകളിലും 'ഡ്രൈവർ കം കണ്ടക്ടർ' രീതിയാണ് നിലനിൽക്കുന്നത്. ഇതിനിടയിലാണ് രണ്ട് സർവീസുകളിൽ മാത്രം സിംഗിൾ ഡ്രൈവർ ഡ്യൂട്ടി തുടരുന്നത്. ദീർഘദൂര സർവീസുകളിൽ ഇത്തരം സിംഗിൾ ഡ്രൈവർ ഡ്യൂട്ടി അടിച്ചേൽപ്പിക്കുന്നതിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. അപകടസാധ്യതയും കടുത്ത ജോലിഭാരവും കാരണം സ്ഥിരം ജീവനക്കാർ പലരും ഈ ബസുകളിൽ ഡ്രൈവറാകാൻ തയ്യാറാകാറില്ല. അതിനാൽ താത്കാലിക ഡ്രൈവർമാരെ ഉപയോഗിച്ചാണ് ഭൂരിഭാഗം സമയത്തും ഈ സർവീസ് നടത്തിയിരുന്നത്. ഇന്ന് രാവിലെ 9.30-ഓടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ട ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപെട്ടവരിൽ അധികവും മലയാളികളാണ്. പരിക്കേറ്റ നിരവധി യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മൈസൂരു - ബംഗളൂരു ദേശീയപാതയിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു. പോലീസും പ്രാദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗൗതം കൃഷ്ണൻ്റെ അമ്മയോട് ഡിമാന്റ് പരാമർ‌ശം; നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവ്
വയനാട് ചൂരൽമലയിൽ വീണ്ടും പുലി ഇറങ്ങി, വീട്ടിലെ വളർത്തുനായയെ പുലി പിടിച്ചു; ദൃശ്യങ്ങൾ പുറത്ത്; ജനം ഭീതിയിൽ