
പത്തനംതിട്ട: അലക്ഷ്യമായി ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്യുന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോ ചര്‍ച്ചയാകുന്നു. എരുമേലി- പമ്പ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നുള്ള ദൃശ്യം യാത്രക്കാര്‍ തന്നെയാണ് ഫോണില്‍ പകര്‍ത്തിയത്.
നേരത്തെ മുതല്‍ തന്നെ ഡ്രൈവര്‍ അലക്ഷ്യമായാണ് ബസ് ഓടിച്ചിരുന്നതെന്നും, ഇതിനിടെ ഇദ്ദേഹം ഫോണില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവിംഗ് ചെയ്യാൻ തുടങ്ങിയെന്നും ദൃശ്യം പകര്‍ത്തിയ കോന്നി സ്വദേശി പറഞ്ഞു. ഇക്കാര്യം കണ്ടക്ടറെ അറിയിച്ചപ്പോള്‍ ഡ്രൈവറുടെ കാര്യം ഡ്രൈവര്‍ നോക്കിക്കോളും, നിങ്ങള്‍ യാത്ര ചെയ്താല്‍ മാത്രം മതിയെന്നായിരുന്നു മറുപടിയെന്നും വീഡിയോ പകര്‍ത്തിയ ആള്‍ പറയുന്നു.
വീഡിയോയെ തെളിവാക്കി ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പില്‍ പരാതി നല്‍കാനാണ് യാത്രക്കാരുടെ തീരുമാനം.
വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇങ്ങനെയുള്ള പ്രവണത പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്നും ഇതില്‍ നടപടിയുണ്ടാകണം, മറ്റുള്ളവര്‍ക്ക് കൂടി അതൊരു മാതൃകയാകണമെന്നുമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഏറെ പേരും അഭിപ്രായപ്പെടുന്നത്.
വീഡിയോ:-
Also Read:- കെഎസ്ആര്‍ടിസി ബസും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് മരണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam