തെങ്കാശിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ സുഭാഷും അനിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

തിരുവനന്തപുരം: പാലോട് കെഎസ്ആര്‍ടിസി ബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പാലോട് സ്വദേശികളായ സുഭാഷ് (55) , അനി (50) എന്നിവരാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാത്രി 9.40 ഓടെയായിരുന്നു സംഭവം. തെങ്കാശിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ സുഭാഷും അനിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

അമിത വേഗതയിലെത്തിയ സ്കൂട്ടർ എതിർദിശയിൽ വന്ന ബസിന് മുൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്ഷ്സാക്ഷികൾ പറയുന്നത്.

Also Read:- 'നല്ലവനായ ചില്ലിക്കൊമ്പൻ'; നെല്ലിയാമ്പതിയില്‍ നാട്ടുകാര്‍ ബഹളം വച്ചപ്പോള്‍ തിരിച്ചുപിടിച്ച് കാട്ടാന

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo