ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ബസ് പോയി; പെരുവഴിയിലായി ദീര്‍ഘദൂര യാത്രക്കാർ, പരാതി

Published : May 22, 2025, 03:37 PM IST
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ബസ് പോയി; പെരുവഴിയിലായി ദീര്‍ഘദൂര യാത്രക്കാർ, പരാതി

Synopsis

കോതമംഗലത്തു നിന്ന് തിരുവനന്തപുരം പോകേണ്ട യാത്രക്കാരാണ് പെരുവഴിയിലായത്

കൊച്ചി: എറണാകുളം കോതമംഗലത്ത് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ബസ് പുറപ്പെട്ടതായി പരാതി. കോതമംഗലത്തു നിന്ന് തിരുവനന്തപുരം പോകേണ്ട യാത്രക്കാരാണ് പെരുവഴിയിലായത്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത നാലു യാത്രക്കാരാണ് ബസ് കിട്ടാതെ വലഞ്ഞത്. 10.40 ന് ബസ് കോതമംഗലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ എത്തുമെന്നാണ് യാത്രക്കാരെ അറിയിച്ചിരുന്നത്.

ഇതനുസരിച്ച് 10.25ന് യാത്രക്കാർ ബസ്സ്റ്റാന്‍ഡിൽ ഉണ്ടായിരുന്നിട്ടും ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ ബസ് പുറപ്പെടുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർക്ക് യാതൊരു മുന്നറിയിപ്പും നൽകാതെ ബസ് പുറപ്പെടുകയായിരുന്നുവെന്നാണ് പരാതി. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ എത്തിയിട്ടില്ലെങ്കിൽ കണ്ടക്ടർ ഫോണിൽ വിളിച്ച് അന്വേഷിക്കണമെന്നാണ് നിർദേശം. എന്നാൽ ഇക്കാര്യമൊന്നും അന്വേഷിക്കാതെ 10.40ന് മുമ്പ് തന്നെ ബസ് സ്ഥലത്ത് നിന്ന് പോയെന്നാണ് യാത്രക്കാരുടെ പരാതി. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം