പൊലീസെത്തിയത് സിസിടിവി ദൃശ്യം പരിശോധിച്ച്, ആലുവയിൽ നിന്ന് കെഎസ്ആർടിസി ബസ് കസ്റ്റഡിയിലെടുത്തു; അപകടത്തിൽ കേസ്

Published : Feb 19, 2025, 09:26 PM ISTUpdated : Feb 19, 2025, 10:06 PM IST
പൊലീസെത്തിയത് സിസിടിവി ദൃശ്യം പരിശോധിച്ച്, ആലുവയിൽ നിന്ന് കെഎസ്ആർടിസി ബസ് കസ്റ്റഡിയിലെടുത്തു; അപകടത്തിൽ കേസ്

Synopsis

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ച പൊലീസ് ആലുവ ഡിപ്പോയിലെത്തിയാണ് ബസ് പിടിച്ചെടുത്തത്

മലപ്പുറം: എടപ്പാളിൽ സ്കൂട്ടർ യാത്രികനെ ഇടിച്ച് നിർത്താതെ പോയ കെഎസ്ആർടിസി ബസും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 10 ന് നടന്ന അപകടവുമായി ബന്ധപ്പെട്ട കേസിലാണ് ചങ്ങരംകുളം പൊലീസിൻ്റെ നടപടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ച പൊലീസ് ആലുവ ഡിപ്പോയിലെത്തിയാണ് ബസ് പിടിച്ചെടുത്തത്. ഇവിടെ നിന്ന് തന്നെ ജീവനക്കാരെയും പിടികൂടി. അപകടത്തിൽ പരുക്കേറ്റ ചങ്ങരംകുളം കോലളമ്പ് സ്വദേശി കുഞ്ഞാലി ആശുപതിയിൽ ചികിത്സയിലാണ്.

ചിത്രം: പ്രതീകാത്മകം

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍