ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകിമാറി, ഡ്രൈവറുടെ ഇടപെടലിൽ അപകടമൊഴിവായി

Published : Mar 01, 2026, 10:33 PM IST
balaramapuram accident

Synopsis

ബാലരാമപുരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി

തിരുവനന്തപുരം: ബാലരാമപുരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വലിയ അപകടമാണ് ഒഴിവായത്. ഇന്നലെ ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേയ്ക്ക് പോയ ബസിന്‍റെ വീലുകളാണ് മംഗലത്തുകോണത്തു വച്ച് ഇളകി മാറിയത്. ജംഗ്ഷനിൽ നിർത്തിയ ശേഷം പുറപ്പെടുമ്പോൾ ബ്രേക്ക് ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടു. ഉടൻ സൈഡിലേക്ക് ഡ്രൈവർ ബസ് ഒതുക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ പിൻവശത്തെ വീലുകൾ ഇളകി ബസിൽ നിന്നും വേർപെട്ട് നിൽക്കുന്ന അവസ്ഥയിലാണെന്ന് മനസിലായതോടെ യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ കയറ്റിവിടുകയായിരുന്നു. ആക്സിലും അനുബന്ധ യന്ത്രസാമഗ്രികളും ഒടിഞ്ഞ നിലയിൽ കണ്ടെത്തി. ബസിന്‍റെ കാലപ്പഴക്കമാണ് അപകടത്തിനുള്ള കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓഹരി വിപണിയിൽ വൻലാഭം വാഗ്ദാനം; മാരാരിക്കുളം സ്വദേശിയായ വയോധികന് 19.62 ലക്ഷം നഷ്ടമായി
ആ തീരുമാനം മാറ്റി, നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് ആര്‍ ശ്രീലേഖ, പോക്സോ കേസിൽ ഹൈക്കോടതിയെ സമീപിക്കും