എറണാകുളം കെഎസ്ആർടിസി സ്റ്റാൻ്റിൽ ബസിനകത്ത് കണ്ടക്ടർക്ക് യാത്രക്കാരുടെ ക്രൂര മർദ്ദനം; പൊലീസ് കേസെടുത്തു

Published : Jun 16, 2026, 06:51 PM ISTUpdated : Jun 16, 2026, 06:58 PM IST
KSRTC

Synopsis

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ റിസർവ് ചെയ്ത സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കണ്ടക്ടർക്ക് മർദ്ദനമേറ്റു. ഡ്യൂട്ടിയിലുണ്ടായിരുന്ന അനീഷ് കെ.എ എന്ന കണ്ടക്ടറെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് യാത്രക്കാർക്കെതിരെ പോലീസ് കേസെടുത്തു.

കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ ചേർത്തല ചന്ദിരൂർ സ്വദേശി അനീഷ് കെ.എ (40) ക്കാണ് മർദ്ദനമേറ്റത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ 14-ന് രാത്രി 7.50-ഓടെയാണ് സംഭവം നടന്നത്. സംഭവത്തിൽ അനീഷിനെതിരെ യാത്രക്കാരനായ ഒരാളും പരാതി നൽകിയിട്ടുണ്ട്.

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ജെഎൻ-475 എന്ന എസി ലോ ഫ്ലോർ ബസ്സിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ബസിൽ മറ്റൊരു യാത്രക്കാരൻ റിസർവ് ചെയ്‌ത സീറ്റിലിരുന്ന യാത്രക്കാരനോട് അനീഷ് മാറിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ റിസർവേഷൻ ടിക്കറ്റ് എടുത്ത് വരാനും കണ്ടക്ടർ പറഞ്ഞു. ഇത് കേട്ട് പ്രകോപിതനായാണ് 2 യാത്രക്കാർ ആക്രമിച്ചതെന്നാണ് അനീഷിൻ്റെ പരാതിയിൽ ആരോപിക്കുന്നത്. മൂക്കിനിടിച്ചതിനെ തുടർന്ന് നിലത്തുവീണ അനീഷിനെ പ്രതികൾ നെഞ്ചിന്റെ ഇടതുഭാഗത്തും മുഖത്തും തലയുടെ ഇടതുഭാഗത്തും ക്രൂരമായി മർദ്ദിച്ചുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സർക്കാർ ജീവനക്കാരനായ അനീഷിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. 

അതേസമയം മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്ന് കണ്ടക്ടർ തങ്ങളെ കൈയ്യേറ്റം ചെയ്തെന്നാണ് യാത്രക്കാരൻ്റെ പരാതി. കോളറിന് പിടിച്ച് തള്ളിയെന്നും തല സീറ്റിൻ്റെ കമ്പിയിൽ ഇടിപ്പിച്ചെന്നും ആരോപണമുണ്ട്. കോഴിക്കോട് നരിക്കുനി സ്വദേശി കെ.പി റമീസാണ് പരാതിക്കാരൻ. സംഭവത്തിന് പിന്നാലെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അനീഷിൻ്റെയും റമീസിൻ്റെയും പരാതികളിൽ പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു. കണ്ടക്ടറെ ആക്രമിച്ച കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 115(2), 126(2), 132, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 115(2), 126(2) വകുപ്പ് പ്രകാരമാണ് അനീഷിനെതിരായ പരാതിയിൽ കേസെടുത്തത്. എറണാകുളം സെൻട്രൽ എസ്ഐ എ.ആർ രാംലാലിനാണ് 2 കേസിന്റെയും അന്വേഷണ ചുമതല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട് നാല് വയസുകാരിക്ക് ഷി​ഗല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
'നമ്മുടെ പുരുഷന്മാർ പാവങ്ങൾ അല്ലേ? അവർക്ക് ആര് കൊടുക്കും ഫ്രീ ട്രിപ്പ്? ഇനിയിപ്പോൾ ഫെമിനിച്ചികൾ അച്ഛനും അമ്മായി അച്ഛനും പറയും'; പാർവതി