കാൻസർരോ​ഗിയായ വയോധികനെയും ചെറുമക്കളേയും ഇറക്കിവിട്ടു, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെൻഷൻ 

Published : Jun 03, 2022, 07:02 PM ISTUpdated : Jun 03, 2022, 07:11 PM IST
കാൻസർരോ​ഗിയായ വയോധികനെയും ചെറുമക്കളേയും ഇറക്കിവിട്ടു, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെൻഷൻ 

Synopsis

മേയ് 23 ന് ഏലപ്പാറയിൽ നിന്നും തൊടുപുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്ന 73 വയസുള്ള കാൻസർ രോഗിയെയും 13, 7 വയസുള്ള കൊച്ചുമക്കളെയുമാണ് വാഹനത്തിൽ നിന്നും ഇറക്കി വിട്ടത്. ഇളയ കുട്ടിക്ക് പ്രഥമികാവശ്യം നി‍ര്‍വഹിക്കുന്നതിന് വേണ്ടി കണ്ടക്ടർ ബസ് നിർത്തി സൗകര്യം ചെയ്യാതെ ബസിൽ നിന്നും ഇറക്കി വിട്ടുകയായിരുന്നു.

തിരുവനന്തപുരം: കാൻസർ രോ​ഗിയായ 73 വയസുകാരനേയും ചെറുമക്കളേയും കെഎസ്ആർടിസി ബസിൽ നിന്നും  ഇറക്കവിട്ട സംഭവത്തിൽ നടപടി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. മൂലമറ്റം യൂണിറ്റിലെ കണ്ടക്ടറായ ജിൻസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. മേയ് 23 ന് ഏലപ്പാറയിൽ നിന്നും തൊടുപുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്ന 73 വയസുള്ള കാൻസർ രോഗിയെയും 13, 7 വയസുള്ള കൊച്ചുമക്കളെയുമാണ് വാഹനത്തിൽ നിന്നും ഇറക്കി വിട്ടത്. ഇളയ കുട്ടിക്ക് പ്രഥമികാവശ്യം നി‍ര്‍വഹിക്കുന്നതിന് വേണ്ടി കണ്ടക്ടർ ബസ് നിർത്തി സൗകര്യം ചെയ്യാതെ ബസിൽ നിന്നും ഇറക്കി വിട്ടുകയായിരുന്നു.

മാധ്യമ വാർത്തകളെ തുടർന്ന് കെഎസ്ആ‍ര്‍ടിസി  തൊടുപുഴ സ്ക്വാഡ് ഇൻസ്പെക്ട‍ര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദീർഘ ദൂര യാത്ര ചെയ്യുന്ന യാത്രക്കാരൻ രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെൺകുട്ടികളാണെന്ന പരി​ഗണന നൽകാതെയും, യാത്രക്കാരന്റെ പ്രായം മാനിക്കാതെയും ആവശ്യമായ സൗകര്യം ഒരുക്കി നൽകാതെയും ബസിൽ നിന്നും ഇറക്കിവിട്ട നടപടി കണ്ടക്ടറുടെ ഉത്തരവാദിത്വം  ഇല്ലായ്മയും,  കൃത്യ നിർവ്വഹണത്തിലെ ​ഗുരുതര വീഴ്ചയുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

SchoolBus:സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു:അപകടരഹിത അധ്യയന വര്‍ഷം ലക്ഷ്യം

കെഎസ്ആർടിസി സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകുന്നത് വിവേചനം; ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിലെ സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് വിവേചനം എന്ന് ഹൈക്കോടതി.  തങ്ങൾക്ക് ശമ്പളം നൽകാത്തിടത്തോളം ഉന്നത ഓഫീസർമാരുടെയും ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെഎസ്ആർടിസി ജീവനക്കാരുടെ ദുർഗതി കണ്ടില്ലെന്ന് നടിക്കാനാകില്ല എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കെഎസ്ആർടിസി ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകേണ്ടതാണ്.  ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം  ശമ്പളം നൽകുന്ന രീതി തടയാൻ മടിക്കില്ലെന്നും കോടതിയുടെ മുന്നറിയിപ്പ് ഉണ്ട്.  ജീവനക്കാരുടെ ഹർജിയിൽ മറുപടി നൽകാൻ കെഎസ്ആർടിസിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. 

ഇപ്പോഴത്തെ രീതിയിൽ പോയാൽ കെഎസ്ആർടിസി 2030 കടക്കില്ല,ksrtc എംഡിയോട് യോജിച്ച് ഗതാഗതമന്ത്രി

 

 

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ