
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനു മുന്നിലെ സമരം തുടരുന്നു. ഭരണപക്ഷ യൂണിയനുകളും സമരത്തില്‍. രണ്ടാഴ്ച പിന്നിടുമ്പോഴും ചര്‍ച്ചയില്ല. മന്ത്രിക്ക് മാത്രമായി പരിഹരിക്കാനാകില്ല. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണം. പുനരുദ്ധാരണ പാക്കേജിന് പണം വേണം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയില്‍ തന്നെ കുറ്റപ്പെടുത്തിയ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് മറുപടിയുമായി മന്ത്രി എ.കെ.ശശീന്ദ്രന്‍. മന്ത്രിക്ക് മാത്രമായി പ്രശനം പരിഹരിക്കാനാകില്ല. പുനരുദ്ധാരണ പാക്കേജിന് പ്രത്യേക പണം അനുവദിക്കാതെ ചര്‍ച്ച നടത്തിയതുകൊണ്ട് പ്രയോജനമില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ ശമ്പളം തുടര്‍ച്ചയായി മൂന്നാംമാസവും മുടങ്ങിയ സാഹചര്യത്തില്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരുകയാണ്. സിഐടിയുവിന്‍റേ സമരം രണ്ടാഴ്ച പിന്നിട്ടു.ഗതാഗതമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് യൂണിയന്‍ നേതാക്കള്‍ ഉയര്‍ത്തുന്നത്.
കെഎസ്ആര്‍ടിസിയിലെ പ്രതസനിധിക്ക് എംഡിയുടേയോ ഗതാഗതമന്ത്രിയുടേയോ കാര്യശമതയെ കുറ്റപ്പെടുത്തേണ്ടെന്ന് ഗതാഗത മന്ത്രി തുറന്നടിച്ചു. ആയിരം കോടിയുടെ പുനരുദ്ധാരണ പദ്ധതി ബജറ്റില്‍ അനുവദിച്ചെങ്കിലും , അത് പെന്‍ഷനും ശമ്പളത്തിനും വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നത്. മറ്റ് വകുപ്പുകള്‍ക്ക് ലഭിക്കുന്നത് പോലുള്ള സഹായം കെഎസ്ആര്‍ടിസിക്ക് കിട്ടുന്നില്ല.
മുഖ്യമന്ത്രിയും ധനമന്ത്രി.യും ഗതാഗതമന്ത്രിയും ചേര്‍ന്ന് പ്രശന പരിഹാരമുണ്ടാക്കാനാണ് ഇടതു മുന്നണിയുടെ നിര്‍ദ്ദേശം. സാമപത്തിക സഹായം സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടാതെ തെഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ഗതാഗതമന്ത്രി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam