യാത്രക്കാരി ഇറങ്ങുന്നതിന് മുന്നേ ബസ്സെടുത്തു, ചോദ്യം ചെയ്ത ഭർത്താവിനെ ഡ്രൈവർ കയ്യേറ്റം ചെയ്തതായി പരാതി

Published : Sep 15, 2026, 04:27 PM IST
ksrtc driver accused of assault attempt on elderly man in kollam

Synopsis

കൊല്ലം കൊട്ടാരക്കരയിൽ കെഎസ്ആർടിസി ഡ്രൈവർ വയോധികനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ കെഎസ്ആർടിസി ഡ്രൈവർ വയോധികനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. പെരിനാട് ഇടവട്ടത്തു ചേരിയിൽ അപ്പുക്കുട്ടൻപിള്ളയെ ചെരുപ്പൂരി അടിക്കാൻ ശ്രമിച്ചെന്നും ചീത്തവിളിച്ചെന്നുമാണ് പരാതി. അപ്പുക്കുട്ടൻപിള്ളയും ഭാര്യ രാധമ്മയും ബുധനാഴ്ച്ച കൊട്ടാരക്കരയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. മാമൂട് ജംഗ്ഷനിൽ രാധമ്മ ഇറങ്ങുന്ന സമയം ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതിന് പിന്നാലെ രാധമ്മ നിലത്തു വീണു. ഇത് ചോദ്യം ചെയ്ത ഭർത്താവ് അപ്പുക്കുട്ടൻപിള്ളയെ ഡ്രൈവർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. കുണ്ടറ സ്‌റ്റേഷനിലാണ് പരാതി നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എനിക്കെതിരെയും വിമർശനം ഉയർന്നു, അതിശക്തമായ തിരുത്തലുകളിലൂടെ പാർട്ടി മുന്നോട്ട് പോകും; ഇഡിക്കെതിരെ പോരാട്ടം കടുപ്പിക്കുമെന്നും എംവി ഗോവിന്ദൻ
അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ, വന്ദേഭാരതിലെ തിരക്ക് തെളിവെന്നും പ്രതികരണം