കെഎസ്ആര്‍ടിസി ഡ്രൈവറെ മർദ്ദിച്ച സംഭവം; ഒരാൾ പിടിയിൽ; ബൈക്കിന് പിന്നിൽ ഹോണടിച്ചതാണ് പ്രകോപനമായതെന്ന് പ്രതി

Published : Oct 29, 2022, 01:57 PM ISTUpdated : Oct 29, 2022, 02:15 PM IST
കെഎസ്ആര്‍ടിസി ഡ്രൈവറെ മർദ്ദിച്ച സംഭവം; ഒരാൾ പിടിയിൽ; ബൈക്കിന് പിന്നിൽ ഹോണടിച്ചതാണ് പ്രകോപനമായതെന്ന് പ്രതി

Synopsis

കെഎസ്ആർടിസി ബസ് ബൈക്കിന് പിറകിൽ നിന്ന് ഹോണടിച്ചതാണ് പ്രകോപനമെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. 

പാലക്കാട്: പാലക്കാട് ജില്ലയിലെ  കൊഴിഞ്ഞാമ്പാറയിൽ  ഡ്രൈവറെ വലിച്ചിറക്കി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ. കൊഴിഞ്ഞാമ്പാറ സ്വദേശി വിഷ്ണുവാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കെഎസ്ആർടിസി ബസ് ബൈക്കിന് പിറകിൽ നിന്ന് ഹോണടിച്ചതാണ് പ്രകോപനമെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർ രാധാകൃഷ്ണനാണ് മർദ്ദനമേറ്റത്. 

പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ബസിന്റെ ഡ്രൈവറായിരുന്നു രാധാകൃഷ്ണൻ.  കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറുന്നതിന് മുമ്പാണ് യുവാക്കളെത്തി രാധാകൃഷ്ണനെ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. പ്രദേശവാസികൾ തന്നെയാണ് പ്രതികളെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. യുവാക്കളെ മുൻപരിചയമില്ലെന്ന് രാധാകൃഷ്ണൻ പൊലീസിനെ അറിയിച്ചിരുന്നു. 

കൊഴിഞ്ഞാമ്പാറയിൽ KSRTC ഡ്രൈവറെ മർദ്ദിച്ച സംഭവം; യുവാക്കള്‍ പ്രദേശവാസികളാണെന്ന് പൊലീസ്; പ്രതികള്‍ ഒളിവില്‍

കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ മര്‍ദ്ദിച്ചു, നാല് പേര്‍ പിടിയിൽ

PREV
click me!

Recommended Stories

വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ