ബസില്‍ കയറിയ വിദ്യാര്‍ത്ഥിനിയെ തല്ലിയെന്ന പരാതി തെളിഞ്ഞു, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

Published : Apr 06, 2023, 11:04 AM IST
ബസില്‍ കയറിയ വിദ്യാര്‍ത്ഥിനിയെ തല്ലിയെന്ന പരാതി തെളിഞ്ഞു,  കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

Synopsis

പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്‍റണി വി സെബാസ്റ്റ്യനെയാണ്  സസ്പെൻഡ് ചെയ്തത്.ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പുറത്ത് അടിച്ചെന്ന അമ്മയുടെ പരാതിയിലാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്

എറണാകുളം:ബസില്‍ കയറിയ വിദ്യാര്‍ത്ഥിനിയെ തല്ലിയെന്ന പരാതിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്പെൻഡ് ചെയ്തു.പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്‍റണി വി സെബാസ്റ്റ്യനെയാണ്  സസ്പെൻഡ് ചെയ്തത്.ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പുറത്ത് അടിച്ചെന്ന അമ്മയുടെ പരാതിയിലാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.ജനുവരി 30 ന് നാലുമണിക്ക് വീട്ടിലേക്ക് പോകാനായി  ബസില്‍ കയറിയപ്പോഴായിരുന്നു ഡ്രൈവര്‍ കുട്ടിയെ അടിച്ചത്.മുമ്പും ഇയാള്‍ കുട്ടിയെ അടിച്ചിട്ടുണ്ടെന്ന് അമ്മ പരാതിയില്‍ പറഞ്ഞിരുന്നു.അന്വേഷണത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി 

'കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ സര്‍ക്കാരിന് ഉത്തരവാദിത്വമില്ല'ഹൈക്കോടതിയില്‍ സത്യവാങ്മൂലം

തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു; ബസ് നിർത്തി രക്ഷിക്കാൻ ഓടിയെത്തി കെഎസ്ആർടിസി ഡ്രൈവറും പൊലീസും   

PREV
Read more Articles on
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'