കൃത്യം പ്ലാനുണ്ട്! എംഡിയുടെ നിർദ്ദേശം യൂണിറ്റുകൾക്ക്; 23 കേന്ദ്രങ്ങളിൽ കെഎസ്ആ‌ർടിസി ഡ്രൈവിംഗ് സ്കൂളുകൾ വരും

Published : Mar 15, 2024, 09:40 PM IST
കൃത്യം പ്ലാനുണ്ട്! എംഡിയുടെ നിർദ്ദേശം യൂണിറ്റുകൾക്ക്; 23 കേന്ദ്രങ്ങളിൽ കെഎസ്ആ‌ർടിസി ഡ്രൈവിംഗ് സ്കൂളുകൾ വരും

Synopsis

ഈ മാസം 30 ന് മുമ്പ് ഡ്രൈവിംഗ് സ്കൂൾ തുടങ്ങാനുള്ള ലൈസൻസ് വാങ്ങാൻ മാനേജിംഗ്  ഡയറക്ടർ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നൽകിക്കഴിഞ്ഞു

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ കീഴിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കാൻ ആലോചനയെന്ന വാർത്ത പുറത്തുവന്നിട്ട് ദിവസങ്ങളായി. ഇപ്പോഴിതാ പദ്ധതി അധികം വൈകാതെ യാഥാർത്ഥ്യമാകും എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഈ മാസം 30 ന് മുമ്പ് ഡ്രൈവിംഗ് സ്കൂൾ തുടങ്ങാനുള്ള ലൈസൻസ് വാങ്ങാൻ കെ എസ് ആർ ടി സി മാനേജിംഗ്  ഡയറക്ടർ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നൽകിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ കെ എസ് ആർ ടി സിയുടെ കീഴിൽ ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നത് 23 കേന്ദ്രങ്ങളിലായിരിക്കും. ടെസ്റ്റ് ഗ്രൗണ്ട് അടക്കം ഒരുക്കാനും കെ എസ് ആർ ടി സി എം ഡി നിര്‍ദ്ദേശം നൽകിക്കഴിഞ്ഞു.

പട്ടാപ്പകൽ, സമയം 9.30, അതും കോഴിക്കോട് ആളുള്ള വീട്, ജനൽ വഴി നോക്കിയപ്പോൾ റൂമിലൊരാൾ! വളയും പണവുമായി പാഞ്ഞു

നേരത്തെ കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളിന്‍റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദ്ദേശം നൽകിയിരുന്നു. മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം.

കെ എസ് ആർ ടി സിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനമടക്കം ഡ്രൈവിംഗ് സ്‌കൂളുകൾക്കായി വിനിയോഗിക്കും. ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുമെന്നാണ് വിവരം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്