ജൂണ്‍ ഒന്നിനല്ല, മെയ് 31ന് തന്നെ അക്കൗണ്ടിൽ മുഴുവൻ ശമ്പളവുമെത്തി; കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷം!

Published : Jun 01, 2025, 11:33 AM IST
ജൂണ്‍ ഒന്നിനല്ല, മെയ് 31ന് തന്നെ അക്കൗണ്ടിൽ മുഴുവൻ ശമ്പളവുമെത്തി; കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷം!

Synopsis

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും  പ്രധാന പ്രഖ്യാപനമായിരുന്നു.

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2025 മേയ് മാസത്തെ ശമ്പളം മേയ് 31-ാം തീയതി വിതരണം ചെയ്തുകഴിഞ്ഞുവെന്ന് മാനേജ്മെന്റ് അറിയിച്ചു. തുടർച്ചയായി പത്താമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ശമ്പള ഇനത്തിനായുള്ള 74.64 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും  പ്രധാന പ്രഖ്യാപനമായിരുന്നു. തുടർന്നുള്ള മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നൽകുന്നതിനുള്ള  നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ