എല്ലായിടത്തും നോക്കി, അവസാനം കെഎസ്ആർടിസി കണ്ടക്ടറായ മുഹമ്മദലിയെ വിളിച്ച് സുഹൈൽ; ഒടുവിൽ സന്തോഷ വാർത്തയെത്തി

Published : Mar 15, 2024, 06:44 PM IST
എല്ലായിടത്തും നോക്കി, അവസാനം കെഎസ്ആർടിസി കണ്ടക്ടറായ മുഹമ്മദലിയെ വിളിച്ച് സുഹൈൽ; ഒടുവിൽ സന്തോഷ വാർത്തയെത്തി

Synopsis

ചാലക്കുടിയിലുള്ള ബന്ധുവിന്റെ വീട്ടിൽ പോയതിന് ശേഷമാണ് മൂന്നര വയസുകാരി മകളുടെ മാല നഷ്ടപ്പെട്ട വിവരം അറിയാൻ കഴിഞ്ഞത്. വീട്ടിലും വരുന്ന വഴിയിലും അന്വേഷിച്ചുവെങ്കിലും മാല കണ്ടെത്താൻ കഴിഞ്ഞില്ല.

വയനാട്: നഷ്ടപ്പെട്ട സ്വർണ്ണമാല കണ്ടെത്തി ഉടമസ്ഥന് തിരിച്ചേൽപ്പിച്ച്  മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ. സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടർ മുഹമ്മദലി ബീനാച്ചി, ഡ്രൈവർ ഷിജി അമ്പലവയൽ എന്നിവരാണ് ഉടമസ്ഥനെ കണ്ടെത്തി സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് മാതൃകയായത്. കഴിഞ്ഞ ആഴ്ച മുണ്ടക്കയം സ്വദേശി സുഹൈലും കുടുംബവും കെഎസ്ആർടിസി ബസ് ബുക്ക് ചെയ്ത് ചാലക്കുടിയിലുള്ള ബന്ധു വീട്ടിൽ യാത്ര പോയതാണ്. 

ചാലക്കുടിയിലുള്ള ബന്ധുവിന്റെ വീട്ടിൽ പോയതിന് ശേഷമാണ് മൂന്നര വയസുകാരി മകളുടെ മാല നഷ്ടപ്പെട്ട വിവരം അറിയാൻ കഴിഞ്ഞത്. വീട്ടിലും വരുന്ന വഴിയിലും അന്വേഷിച്ചുവെങ്കിലും മാല കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് തങ്ങൾ യാത്ര ചെയ്ത ബസിൽ മാല നഷ്ടപ്പെട്ടു കാണുമോ എന്ന് സുഹൈലിന് സംശയം തോന്നിയത്. തുടർന്ന് ബുക്ക് ചെയ്ത് യാത്ര ചെയ്തതതിനാല്‍ കണ്ടക്ടറായ മുഹമ്മദ് അലി ബീനാച്ചിയുടെ നമ്പർ വൈവശമുണ്ടായിരുന്നു. ഉടനെ കണ്ടക്ടറെ വിളിച്ചു മാല നഷ്ടപ്പെട്ട വിവരം അറിയിച്ചു. കണ്ടക്ടർ ഉടൻ തന്നെ വിശദമായ വിവരങ്ങൾ ചോദിച്ചു മനസിലാക്കി. 

 സുഹൈലും കുടുംബവും ഇരുന്ന സീറ്റും പരിസരവും പരിശോധിച്ച് മാല കണ്ടെത്തുകയായിരുന്നു. മാല കിട്ടിയ വിവരം കണ്ടക്ടർ മുഹമ്മദ് നബി ബീനാച്ചി ഡ്രൈവർ ഷിജി എയെയും സുഹൈലിനെ  വിളിച്ചുപറയുകയും ചെയ്തു. അടുത്ത സർവ്വീസിൽ കൊടുത്തു വിടണമോ എന്ന് ചോദിച്ചെങ്കിലും  നിങ്ങൾ ഇനി വരുന്ന ദിവസം കൊണ്ടുവന്നാൽ മതി എന്ന് യാത്രക്കാരൻ അറിയിച്ചു.

പറഞ്ഞത് പോലെ അടുത്ത ഡ്യൂട്ടിയിൽ കണ്ടക്ടർ മുഹമ്മദ് അലി ബീനാച്ചിയും ഡ്രൈവർ ഷിജി അമ്പലവയലും സുൽത്താൻ ബത്തേരിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തവെ പന്ത്രണ്ടാം തീയതി വൈകിട്ട് കാഞ്ഞിരപ്പള്ളിയിൽ വച്ച് സുഹൈലിനെ കണ്ടെത്തി സ്വർണ്ണ മാല തിരിച്ചേൽപ്പിക്കുകയും ചെയ്തു. മകളുടെ മാല തിരിച്ചു കിട്ടിയ സന്തോഷം കെഎസ്ആര്‍ടിസി ജീവനക്കാരുമായി സുഹൈൽ പങ്കുവയ്ക്കുകയും ചെയ്തു. അർപ്പണ ബോധത്തോടുകൂടിയും സത്യസന്ധതയോടെ പ്രവർത്തിച്ച സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടർ മുഹമ്മദലി ബീനാച്ചിക്കും, ഡ്രൈവർ ഷിജി അമ്പലവയലിനും കെഎസ്ആര്‍ടിസി അധികൃതരും അനുമോദിച്ചു. 

ഒലവക്കോട് റെയിൽവേ സ്റ്റേഷന്‍റെ മൂന്നാം നമ്പർ പ്ലാറ്റ്ഫോം, ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 9 കിലോ ക‌ഞ്ചാവ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്