മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് ഉപേക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. 

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോളും പാർട്ടിയും, ആർപിഎഫ്/സിഐബി പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒമ്പത് കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് ഉപേക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. 

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവ്: കഞ്ചാവും ചാരായവും പിടിച്ചെടുത്തു

കോഴിക്കോട്: തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ചുള്ള പരിശോധനയില്‍ കോഴിക്കോട് കഞ്ചാവും വയനാട് ചാരായവും പിടിച്ചെടുത്തെന്ന് എക്‌സൈസ്. കോഴിക്കോട് അതിഥി തൊഴിലാളിയില്‍ നിന്ന് 3.2 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കൊടുവള്ളി കുറുങ്ങോട്ട് കടവ് പാലത്തിനു സമീപം വച്ചാണ് പശ്ചിമ ബംഗാള്‍ സ്വദേശിയെ എക്‌സൈസ് കഞ്ചാവ് സഹിതം കസ്റ്റഡിയിലെടുത്തത്. സഹജന്‍ അലി എന്ന് പേരുള്ള പ്രതി സമീപ പ്രദേശങ്ങളില്‍ രഹസ്യമായി കഞ്ചാവ് വില്‍പന നടത്തി വരികെയായിരുന്നെന്ന് എക്‌സൈസ് അറിയിച്ചു. 

എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സും താമരശേരി എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍. ടി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സന്തോഷ് കുമാര്‍. സി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സിറാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുജില്‍, അഖില്‍ദാസ്. ഇ, സച്ചിന്‍ദാസ്. വി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്നുപാലത്ത് 18 ലിറ്റര്‍ ചാരായം പിടികൂടിയെന്നും എക്‌സൈസ് അറിയിച്ചു. മൂന്നുപാലം സ്വദേശി കുന്നേല്‍ വീട്ടില്‍ നിധീഷ് ദേവസ്യയുടെ വീട്ടില്‍ നിന്നാണ് ചാരായം പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യവിവര പ്രകാരം സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.കെ. ഷാജിയും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധന സംഘത്തില്‍ പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ സി.വി. ഹരിദാസ്, ജി. അനില്‍കുമാര്‍, സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷെഫീഖ് എം.ബി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ മോള്‍ പി. എന്‍, എക്‌സൈസ് ഡ്രൈവര്‍മാരായ വീരാന്‍ കോയ, പ്രസാദ്.കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. 

ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഗണേഷ്; കെഎസ്ആർടിസിക്കും ജനത്തിനും ഒരുപോലെ ഗുണം, ഐ‍ഡിയ കിടിലനെന്ന് നാട്ടുകാർ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...