കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്ന് ശമ്പളം വിതരണം ചെയ്യും, 2750 രൂപയും ഉത്സവബത്തയും ഇന്ന് നൽകും

Published : Aug 23, 2023, 06:51 AM ISTUpdated : Aug 23, 2023, 11:24 AM IST
കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്ന് ശമ്പളം വിതരണം ചെയ്യും,  2750 രൂപയും ഉത്സവബത്തയും ഇന്ന് നൽകും

Synopsis

ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് യൂണിയൻ നേതാക്കൾ എംഡിയെ ധരിപ്പിച്ചിട്ടുണ്ട്

തിരുവനന്തപുരം: കെ എസ് ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. ഇതോടെ 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂനിയനുകൾ പിൻവലിച്ചിട്ടുണ്ട്.

താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകാനും തീരുമാനമായി. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് യൂണിയൻ നേതാക്കൾ എംഡിയെ ധരിപ്പിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്