കെഎസ്ആർടിസി ആദ്യ ഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും; ബാക്കി കൊടുക്കാൻ 32 കോടി ആവശ്യം

Published : Jun 18, 2022, 06:51 AM IST
കെഎസ്ആർടിസി ആദ്യ ഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും; ബാക്കി കൊടുക്കാൻ 32 കോടി ആവശ്യം

Synopsis

ശമ്പള കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാവും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് മെയ് മാസത്തെ ശമ്പളം ലഭിച്ചത്. 32 കോടി കൂടി ഉണ്ടെങ്കിലേ ബാക്കി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയൂ. ഇതിന് സർക്കാർ സഹായമല്ലാതെ മറ്റ് വഴിയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. 

ശമ്പള കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ജൂൺ 20 ന് സിഐടിയു ചീഫ് ഓഫീസ് വളഞ്ഞ് സമരം ചെയ്യും. ടിഡിഎഫും ബിഎംഎസും പണിമുടക്കിലേക്ക് പോകുന്നെന്ന് അറിയച്ചിട്ടുണ്ട്. ഈ മാസം 27 ന് യൂണിയനുകളുടെ യോഗവും വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ശാശ്വത പരിഹാരത്തിന് ശ്രമിക്കാമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ