
തിരുവനന്തപുരം : പതിനഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ കെഎസ്ആർടിസി ബസുകളുടെ സർവ്വീസ് നീട്ടി സർക്കാർ ഉത്തരവിറക്കി. 15 വർഷം പൂർത്തിയായ വാഹനങ്ങൾക്ക് ഫിറ്റ്നസ് പുതുക്കി നൽകേണ്ടന്നായിരുന്നു നേരത്തെ കേന്ദ്ര നിർദ്ദേശം. ഇത് നടപ്പിലായാൽ കൂട്ടത്തോടെ ബസ് സർവ്വീസ് നിർത്തി വയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ഇത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇളവ് തേടി കെഎസ്ആർടിസി നേരത്തെ സർക്കാരിന് കത്തയച്ചത്. ഇതിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. സെപ്തംബർ 10 വരെയാണ് സർവ്വീസ് നീട്ടി നൽകിയത്. 237 ബസുകളുടേയും 105 വർക്ക് ഷോപ്പ് വാഹനങ്ങളുടേയും അടക്കം ഫിറ്റ്നസ് നീട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam