കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചോ? വിശദീകരണവുമായി കെഎസ്ആർടിസി, പ്രചരണം വസ്തുതാവിരുദ്ധം

Published : Jul 24, 2026, 07:52 PM IST
priyadarshini ksrtc bus

Synopsis

ക്യാൻസർ രോഗികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾ മൂലം പുതുക്കി നൽകേണ്ട കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നു.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും മറ്റ് ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി. 

ക്യാൻസർ രോഗികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾ മൂലം പുതുക്കി നൽകേണ്ട കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നു. പ്രസ്തുത സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് കാർഡ് വിതരണം പുനരാരംഭിച്ചിട്ടുമുണ്ട്. എന്നാൽ നിലവിൽ ഉപയോഗിച്ച് വരുന്ന വാലീഡ് ആയിട്ടുള്ള കാർഡുകൾ ഉപയോഗിച്ചുള്ള സൗജന്യ യാത്ര യാതൊരു തടസ്സവും കൂടാതെ തുടർന്നുവരികയുമായിരുന്നു.

അതിനാൽ, ക്യാൻസർ രോഗികൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ പൊതുജനങ്ങളിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നതാണ്. പൊതുജനങ്ങളും സാമൂഹ്യമാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക അറിയിപ്പുകൾ മാത്രമാണ് വിശ്വസിക്കേണ്ടതെന്നും അഭ്യർത്ഥിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി; സ്വാകര്യ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പ്രതിഷേധം
അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍