തിരുവനന്തപുരം: കെഎസ്ആർടിസി ബിസിനസ് സ്ഥാപനമെന്ന ധാരണ തിരുത്തണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കാന്‍ പരമാവധി സഹായം സര്‍ക്കാര്‍ നല്‍കും. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പാക്കാനാകില്ലെന്നും ഗതാഗത മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തുടര്‍ച്ചയായി രണ്ട് മാസം വരുമാനം 200 കോടി കടന്നിട്ടും ശമ്പള വിതരണത്തിന് സര്‍ക്കാര്‍ സഹായം തേടേണ്ടി വന്ന കെഎസ്ആർടിസിയുടെ അവസ്ഥയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എ കെ ശശീന്ദ്രൻ. വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം 30 കോടിയോളം എത്തി. എന്നാല്‍ സാമൂഹ്യബാധ്യത നിറവേറ്റുമ്പോള്‍, ലാഭമെന്ന ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തി മുന്നോട്ട് പോകാനാകില്ല.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും 1000 കോടിയുടെ സഹായം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 109 കോടി അധികമായി വകയിരുത്തിയതും ആശ്വാസമാണ്. ഡയറക്ടര്‍ ബോര്‍ഡില്‍ രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്ന സുശീല്‍ ഖന്ന രിപ്പോര്‍ട്ട് പ്രായോഗികമല്ലെന്നാണ് മന്ത്രിയുടെ പക്ഷം.
പുതിയ ബസ്സുകള്‍ വാങ്ങുന്നതിനെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. എന്നാല്‍ കിഫ്ബി പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയട്ടുണ്ട്. തിരിച്ചടവ് വ്യവസ്ഥകള്‍ സംബന്ധിച്ച ധാരണയിലെത്തിയാല്‍ ബസ്സുകള്‍ വാങ്ങും. കാലാവധി തീരുന്നതു മൂലം ബസ്സുകള്‍ നിരത്തൊഴിയേണ്ട സാഹചര്യം ഫലപ്രദമായി മറികടക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
Read more at: വരുമാനം കൂടിയിട്ടും രക്ഷയില്ല; ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാൻ പോലും കാശില്ലാതെ കെഎസ്ആര്‍ടിസി
Read more at: കെഎസ്ആർടിസി: പ്രതിവർഷം ആയിരം ബസെന്ന പ്രഖ്യാപനം പാഴായി, 3 വർഷത്തിനിടെ 101 ബസ് മാത്രം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam