പ്രിയദർശിനി സർവീസുകളിലെ തട്ടിപ്പിൽ കർശന നിർദേശം, പിടിക്കപ്പെട്ടാല്‍ ഉടൻ നടപടി, യാത്രക്കാരുടെ എണ്ണവും കളക്ഷനും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം

Published : Jul 28, 2026, 09:56 AM IST
KSRTC priyadarshini-ksrtc issues strict action against priyadarshini service ticket fraud

Synopsis

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി

കൊച്ചി: പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി. തിങ്കളാഴ്ച ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഓർഡിനറി ബസുകളിൽ ആറ് ക്രമക്കേടുകൾ കൂടി കണ്ടെത്തിയതായി വിജിലൻസ് വിഭാഗം യോഗത്തിൽ റിപ്പോർട്ട് ചെയ്തു. പ്രിയദർശിനി സർവീസുകളിലെ യാത്രക്കാരുടെ എണ്ണവും കളക്ഷനും ഓരോ ഡിപ്പോയും അതത് ദിവസം പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. പരമാവധി ഓർഡിനറി ബസുകൾ പരിശോധിക്കാൻ വിജിലൻസ് സ്ക്വാഡുകൾക്ക് നിർദേശം നൽകിയതായി വിജിലൻസ് ഓഫീസർ അറിയിച്ചു.

പ്രിയദർശിനി ടിക്കറ്റുകളുടെ എണ്ണവും ആകെ ടിക്കറ്റ് നിരക്കും എല്ലാ ദിവസവും രേഖപ്പെടുത്തണമെന്ന് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. രേഖപ്പെടുത്തിയ വിവരങ്ങൾ ടിക്കറ്റ് ആൻഡ് കാഷ് സൂപ്രണ്ടും ഓഡിറ്റ് സൂപ്രണ്ടും പരിശോധിച്ച് ഒപ്പുവെക്കണം. പ്രതിദിന കളക്ഷൻ രേഖപ്പെടുത്തുന്ന സി-ഡിറ്റ് പ്രോഗ്രാമിലും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. ഇതിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം അച്ചടക്ക നടപടിയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഖിൽ മാരാർ ട്വന്റി 20 വിട്ടു; പടിയിറക്കം സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്
യുവാവിന്‍റെ മരണത്തില്‍ വഴിത്തിരിവ്, പൊലീസില്‍ വിവരമറിയിച്ച സുഹൃത്ത് മർദിച്ചിരുന്നു, തലയ്ക്ക് ആഴത്തിലുള്ള പരിക്ക്