ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖിൽ മാരാരിന്‍റെ പടിയിറക്കം. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു.
കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വന്‍റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു. ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖിൽ മാരാരിന്‍റെ പടിയിറക്കം. തെരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് സാബു തന്നെ വഞ്ചിച്ചെന്നും ട്വന്‍റി 20 സാബുവിന്‍റെ വ്യക്തപരമായ നേട്ടത്തിന് മാത്രമുള്ള പാർട്ടിയെന്നും അഖിൽ തുറന്നടിച്ചു.
20 ട്വന്‍റിയുടെ കിഴക്കമ്പലം മോഡൽ രാജ്യത്തിനുതന്നെ മാതൃക എന്ന് പറഞ്ഞാണ് അഖിൽ മാരാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ 20 സ്ഥാനാർത്ഥിയായത്. എന്നാൽ സാബു എം ജേക്കബ് തന്നെ വഞ്ചിച്ചു എന്നാണ് അഖിലിന്റെ വാദം. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ല. 220 ജേക്കബിന്റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രം രൂപീകരിച്ച പാർട്ടി. അതിനാവശ്യമുള്ളത് ബിജെപി സാബുവിന് നൽകുന്നുണ്ട്. കൊട്ടാരക്കരയിൽ സീറ്റ് നൽകാമെന്ന് പറഞ്ഞാണ് സാബു ജേക്കബ് തന്നെ ട്വന്റി ട്വന്റിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തറ നൽകാമെന്നായി. വീണ്ടും വഞ്ചിച്ച് തൃക്കാക്കരയിലെ സ്ഥാനാർത്ഥിയാക്കി. തന്നെ വെടിവെച്ചു കൊന്നിട്ട് ഞാൻ ആത്മഹത്യ ചെയ്യുമെന്ന് സാബു എം ജേക്കബിനോട് ഓഫീസിൽ കയറി പറയേണ്ട സാഹചര്യം ഉണ്ടായി. മുന്നോട്ട് സഹകരിച്ച് പോകാൻ ആകില്ല. ഇനി സ്വതന്ത്രനായി തുടരുമെന്നും അഖിൽ മാരാർ പറഞ്ഞു. നിലവിൽ പ്രതികരിക്കാൻ ഇല്ലെന്നാണ് ട്വന്റി20 യുടെ നിലപാട്.
