കെഎസ്ആർടിസി ജൂൺ മാസ ശമ്പളം ആദ്യ ഗഡു വിതരണം ചെയ്തു; പണം അക്കൗണ്ടിലെത്തിയത് രാത്രി

Published : Jul 15, 2023, 06:50 AM IST
കെഎസ്ആർടിസി ജൂൺ മാസ ശമ്പളം ആദ്യ ഗഡു വിതരണം ചെയ്തു; പണം അക്കൗണ്ടിലെത്തിയത് രാത്രി

Synopsis

രണ്ടാം ഗഡു നൽകേണ്ട തീയതി ഇന്നാണെങ്കിലും അത് ഇനിയും ഇനിയും വൈകുമെന്നാണ് വിവരം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ഇന്നലെ രാത്രിയാണ് ശമ്പളം നൽകിയത്. 30 കോടി സർക്കാർ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്. രണ്ടാം ഗഡു നൽകേണ്ട തീയതി ഇന്നാണെങ്കിലും അത് ഇനിയും ഇനിയും വൈകുമെന്നാണ് വിവരം. ശമ്പളം വൈകിയതിൽ ശക്തമായ സമരത്തിലായിരുന്നു ജീവനക്കാർ. ഇന്നലെ കോർപറേഷൻ സിഎംഡി ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് ഐഎൻടിയുസി തൊഴിലാളികൾ മാർച്ച്‌ നടത്തിയിരുന്നു. ചീഫ് ഓഫീസിന് മുന്നിൽ സിഐടിയു, ബിഎംഎസ് സംഘടനകളും പ്രതിഷേധിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം