
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കണ്ണൂരിലെ പറശിനികടവിലേക്ക് എസി ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. നെടുമങ്ങാട് നിന്നും ആരംഭിച്ച് തിരുവനന്തപുരം സെൻട്രലിൽ എത്തി പറശ്ശിനിക്കടവിലേക്ക് പുറപ്പെടുന്ന എസി സീറ്റർ ഗരുഡ ബസ് ഇന്നലെ മുതൽ സർവീസ് ആരംഭിച്ചു. വൈകിട്ട് 6.45ന് നെടുമങ്ങാട് നിന്നും പുറപ്പെടുന്ന 42 സീറ്റുകളുള്ള ബസ് രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തെത്തും. പിന്നീട് കോട്ടയം, തൃശൂർ, കോട്ടയ്ക്കൽ, കോഴിക്കോട്, തലശേരി, കണ്ണൂർ വഴി രാവിലെ എഴരയോടെ പറശിനിക്കടവിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് പറശിനികടവ് ക്ഷേത്രം സന്ദർശിക്കാൻ കഴിയുന്ന ഏക സർവീസാണിത്. തിരികെ വൈകുന്നേരം 6.15ന് പറശിനിക്കടവിൽ നിന്നും പുറപ്പെടുന്ന ബസ് മൂവാറ്റുപുഴ, കോട്ടയം വഴി രാവിലെ ഏഴ് മണിയോടെ നെടുമങ്ങാടും എത്തിച്ചേരും. നെടുമങ്ങാട് നിന്നും പറശിനികടവ് വരെ 870 രൂപയാണ് എസി യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്നും 840 രൂപയും കോട്ടയത്ത് നിന്നും 610 രൂപയുമാണ് നിരക്ക്. കെഎസ്ആർടിസിയുടെ മൊബൈൽ ആപ്പ് വഴിയും വെബ് സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
06.45PM നെടുമങ്ങാട്
08.00PM തിരുവനന്തപുരം
08.50PM കിളിമാനൂർ
09.55PM കൊട്ടാരക്കര
10.45PM ചെങ്ങന്നൂർ
11.30PM കോട്ടയം
12.40AM മൂവാറ്റുപുഴ
01.00AM പെരുമ്പാവൂർ
01.20AM അങ്കമാലി
01.40AM ചാലക്കുടി
02.15AM തൃശൂർ
03.30AM കുറ്റിപ്പുറം
04.00AM കോട്ടയ്ക്കൽ
05.15AM കോഴിക്കോട്
06.15AM വടകര
06.40AM തലശേരി
07.05AM കണ്ണൂർ
07.30AM പറശിനിക്കടവ്
പറശിനിക്കടവ്-നെടുമങ്ങാട്
06.15PM പറശിനിക്കടവ്
07.00PM കണ്ണൂർ
07.35PM തലശേരി
08.10PM വടകര
09.20PM കോഴിക്കോട്
10.25PM കോട്ടയ്ക്കൽ
10.55PM കുറ്റിപ്പുറം
12.00AM തൃശൂർ
12.35AM ചാലക്കുടി
12.55AM അങ്കമാലി
01.15AM പെരുമ്പാവൂർ
01.35AM മൂവാറ്റുപുഴ
02.55AM കോട്ടയം
03.40AM ചെങ്ങന്നൂർ
04.30AM കൊട്ടാരക്കര
05.20AM കിളിമാനൂർ
06.05AM തിരുവനന്തപുരം
07.00AM നെടുമങ്ങാട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam