'പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനം'; ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്ന് വിഎ അരുൺ കുമാർ

Published : Feb 05, 2026, 08:56 PM IST
vs va arunkumar

Synopsis

പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനമെന്നും ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്നും വിഎ അരുൺ കുമാർ. നേരത്തെയുണ്ടായിരുന്ന നിലപാട് ആവർത്തിച്ചു കൊണ്ടാണ് വിഎ അരുൺ കുമാറിന്റെ പ്രതികരണം. 

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനുള്ള പത്മ വിഭൂഷൻ സ്വീകരിക്കുന്നത് പാർട്ടി തീരുമാന പ്രകാരമെന്ന് മകൻ വിഎ അരുൺ കുമാർ. പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനമെന്നും ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്നും വിഎ അരുൺ കുമാർ പറഞ്ഞു. നേരത്തെയുണ്ടായിരുന്ന നിലപാട് ആവർത്തിച്ചു കൊണ്ടാണ് വിഎ അരുൺ കുമാറിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലാണ് അരുൺ കുമാർ പ്രതികരിച്ചത്.

അതേസമയം, വിഎസ് അച്യുതാനന്ദനുള്ള പത്മ വിഭൂഷൻ സ്വീകരിക്കുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. എന്നാൽ സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പുരസ്കാരത്തെ സ്വാഗതം ചെയ്തിരുന്നു. വിഎസ്‌ ഉണ്ടായിരുന്നെങ്കിൽ പുരസ്കാരം നിരസിക്കുമായിരുന്നു എന്നായിരുന്നു ബേബിയുടെ നിലപാട്. വിഎസ് അന്തരിച്ച സാഹചര്യത്തിൽ കുടുംബം തീരുമാനിക്കട്ടെയെന്നും സിപിഎം ജനറൽ സെക്രട്ടറി നിലപാടെടുത്തിരുന്നു. അതിനിടെയാണ് മകൻ വീണ്ടും നിലപാട് ആവർത്തിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം
18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി