തിരുവനന്തപുരം: കെഎസ്ആർടിസിയിലെ (KSRTC) അംഗീകൃത തൊഴിലാളി യൂണിയനുകളെ ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചർച്ചയ്ക്ക് വിളിച്ചു. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ നാളെ അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഓഫീസ് ചർച്ചയ്ക്ക് വിളിച്ചത്.
നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. ഏപ്രിൽ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഏപ്രിൽ മാസത്തെ ശന്പളം ഇകുവരെ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ശമ്പളം നല്‍കാനായി 65 കോടി രൂപ അനുവദിക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം സർക്കാരിന് മുന്നിലുണ്ടെങ്കിലും ഫയലിൽ ധന വകുപ്പ് ഇതു വരെ തീരുമാനമെടുത്തിട്ടില്ല.
കഴിഞ്ഞ മാസം സർക്കാർ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവർഡാഫ്റ്റും ഉപയോഗിച്ചാണ് 19ാം തീയതി ശമ്പളം നൽകാനായത്.
ചർച്ചയിൽ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കണം എന്നതടക്കമുള്ള അവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam