
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ (ksrtc) സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവല്‍കരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു (Antony Raju). സ്വന്തം നിലയില്‍ നടത്താന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലല്ല കെഎസ്ആര്‍ടിസിയുള്ളത്. ബസ് ഷെൽട്ടർ നിർമാണത്തിൽ ഉൾപ്പടെ സ്വകാര്യപങ്കാളിത്തം നടപ്പാക്കും. ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക്ക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടം. ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ല. സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവ്വീസിനായി 200 ബസുകൾ നൽകിയതായും മന്ത്രി അറിയിച്ചു.
അതേസമയം ഇന്ധന വില വർധനവിൽ കേന്ദ്രസർക്കാരിനെതിരെയും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിനെതിരെയും വേറിട്ട പ്രതിഷേധവുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടിയാണ് സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തിയത്. പാളയത്തെ എംഎൽഎ ഹോസ്റ്റലിൽ നിന്നും തുടങ്ങിയ പ്രതിഷേധ സൈക്കിൾ യാത്ര നിയമസഭ വരെ നീണ്ടു. കോൺഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിൾ മാർച്ചിൽ പങ്കെടുത്തു. നാമമാത്രമായി വില കുറച്ച കേന്ദ്ര സർക്കാരിനെതിരെയും നികുതി കുറക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെയുമാണ് പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam