41,000 പെൻഷൻകാര്‍, മുടങ്ങിയത് രണ്ടുമാസം, കെഎസ്ആർടിസിയില്‍ പെൻഷൻ വിതരണം തുടങ്ങി

Published : Aug 29, 2022, 02:16 PM ISTUpdated : Aug 31, 2022, 05:44 PM IST
41,000 പെൻഷൻകാര്‍, മുടങ്ങിയത് രണ്ടുമാസം, കെഎസ്ആർടിസിയില്‍ പെൻഷൻ വിതരണം തുടങ്ങി

Synopsis

കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിതരണം തുടങ്ങി. ജൂലൈ, ആഗസ്റ്റ് മാസത്തെ തുകയാണ് ഒരുമിച്ച് ലഭിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ പൂർത്തിയാകുമെന്ന് സഹകരണ കൺസോർഷ്യം അറിയിച്ചു. കെഎസ്ആർടിസിയിൽ 41,000 പെൻഷൻ കാരാണുള്ളത്.  ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പെൻഷൻ വിതരണം നടത്തുന്നതിന് സഹകരണ കൺസോർഷ്യം നൽകുന്ന പലിശയെ ചൊല്ലിയുള്ള തർക്കമായിരുന്നു പെൻഷൻ വിതരണം വൈകാൻ കാരണം. പലിശ നിനക്ക് എട്ടരയിൽ നിന്ന് എട്ടാക്കി കുറയ്ക്കാൻ തയ്യാറായതോടെയാണ് പെൻഷൻ വിതരണം വീണ്ടും തുടങ്ങിയത്.

ഓണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് പ്രഖ്യാപിച്ചു. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയായി നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും ഉത്സവബത്തയായി 1000 രൂപ നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണം അഡ്വാന്‍സ് 20000 രൂപയായിരിക്കും. പാര്‍ട്ട് ടൈം ജീവനക്കാര്‍ ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് 6000 രൂപ അഡ്വാന്‍സ്   കിട്ടും.13 ലക്ഷത്തിലധികം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമാണ് ആനുകൂല്യം കിട്ടുകയെന്ന് ധനമന്ത്രി അറിയിച്ചു.

സ്വര്‍ണ്ണക്കട്ടകള്‍ മെര്‍ക്കുറി പൂശി സൈക്കിളിനുള്ളില്‍ കടത്താന്‍ ശ്രമം, കരിപ്പൂരില്‍ 3 പേര്‍ പിടിയില്‍

കരിപ്പൂരില്‍ സൈക്കിളിനുള്ളില്‍ സ്വര്‍ണ്ണക്കട്ടകള്‍ മെര്‍ക്കുറി പൂശി ഒളിച്ചുകടത്താന്‍ ശ്രമം. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വര്‍ണ്ണം പൊലീസ് പിടികൂടി. കാരിയര്‍ ഉള്‍പ്പടെ മൂന്നു പേര്‍ പിടിയിലായി. ദുബായില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ബഷീറാണ് സൈക്കിളിനുള്ളില്‍ വിദഗ്ദമായി സ്വര്‍ണ്ണം ഒളിപ്പിച്ച് കൊണ്ടുവന്നത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ ഇയാള്‍ രഹസ്യവിവരം ലഭിച്ച പൊലീസിന് മുന്നില്‍ കുടുങ്ങി.

സൈക്കിളിന്‍റെ ഭാഗങ്ങള്‍ പൊലീസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് പരിശോധിച്ചു. ഉള്ളില്‍ നിറയെ സ്റ്റീല്‍ നിറമുള്ള കട്ടകള്‍ കണ്ടെത്തി. ഈ ചെറിയ കട്ടകള്‍ ഉരുക്കി നോക്കിയപ്പോള്‍ സ്വര്‍ണ്ണ നിറമാവുകയായിരുന്നു. മെര്‍ക്കുറി പൂശിയാണ്  സ്വര്‍ണ്ണം ഒളിപ്പിച്ചത്. തൂക്കി നോക്കിയ സ്വര്‍ണ്ണത്തിന് 832 ഗ്രാ തൂക്കമുണ്ട്. സ്വര്‍ണ്ണം ഏറ്റുവാങ്ങാനെത്തിയ കാസര്‍കോട് സ്വദേശികളായ അബ്ദുള്ള കുഞ്ഞി മുഹമ്മദ് ജാഫര്‍ എന്നിവരും പിടിയിലായി

PREV
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം