ആകെ കല്ലുകടി, കൊല്ലത്ത് പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം പ്രശ്നങ്ങൾ; മന്ത്രിയ്ക്ക് മേൽ ചൂട് പായസം വീണു, ബസ് പണിമുടക്കി

Published : Jun 15, 2026, 02:06 PM IST
ksrtc priyadarshini bus develops fault during first service

Synopsis

കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ ആകെ കല്ലുകടി. യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് ചൂട് പായസം വീണത് കൂടാതെ, കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ് നടത്തിയ പ്രിയദർശിനി ബസ് വഴിയിലായി

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ ആകെ കല്ലുകടി. യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് ചൂട് പായസം വീണത് കൂടാതെ, കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ് നടത്തിയ പ്രിയദർശിനി ബസ് വഴിയിലായി. എയർ ലീക്ക് ആയാണ് ബസ് പണിമുടക്കിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് യാത്രക്കാരുമായി കുണ്ടറയിൽ നിന്നും കായംകുളത്തേക്ക് ബസ് പുറപ്പെട്ടത്. ബസ് വഴിയിലായതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. കൊല്ലം ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാരെത്തി ബസിന്റെ തകരാർ പരിഹരിച്ചു.

ബസിലെ ആദ്യയാത്രയിലെ തിരക്കിനിടെയാണ് മന്ത്രിയുടെ തലയില്‍ പായസം വീണത്. യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ പ്രിയദർശിനി ബസ് യാഥാർഥ്യമായതിന്‍റെ ആഹ്ലാദം പങ്കു വെച്ചാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ പായസം വിതരണം ചെയ്തത്. കൊല്ലം ഡിപ്പോയിൽ വെച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പായസം കൈമാറുമ്പോഴാണ് മന്ത്രിയുടെ തലയിൽ വീണത്. കാര്യമായ പൊളളലില്ല. അതേസമയം കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ് നടത്തിയ പ്രിയദർശിനി ബസ് വഴിയിലായി. എയർ ലീക്ക് ആയാണ് ബസ് പണിമുടക്കിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് യാത്രക്കാരുമായി കുണ്ടറയിൽ നിന്നും കായംകുളത്തേക്ക് ബസ് പുറപ്പെട്ടത്. ബസ് വഴിയിലായതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. കൊല്ലം ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാരെത്തി ബസിന്റെ തകരാർ പരിഹരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടിക്കേസ്; സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്ത ഇഡിയ്ക്ക് മുന്നിൽ, ചോദ്യംചെയ്യൽ പുരോഗമിക്കുന്നു
ശ്രീലേഖ 'പോടാ പുല്ലേ പൊലീസേ' എന്ന് വിളിച്ചപ്പോൾ കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചുപോയി, സുഗതനെ സംരക്ഷിക്കുന്നുവെന്നും ബാലഗോപാലിന്‍റെ വിമർശനം