കെഎസ്ആർടിസി ബദലി ജീവനക്കാര്‍ക്ക് ആശ്വാസം; 6264 ജീവനക്കാർക്കും തുക അക്കൗണ്ടിലെത്തി, ജൂൺ മാസത്തെ ശമ്പളം പൂർണ്ണമായി നൽകി

Published : Jul 18, 2026, 04:53 PM IST
ksrtc bus

Synopsis

കെഎസ്ആർടിസി 6264 ബദലി ജീവനക്കാർക്ക് 2026 ജൂൺ മാസത്തെ ശമ്പളം പൂർണമായി വിതരണം ചെയ്തു. വനിതകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിയിലൂടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായെന്ന് ഗതാഗത മന്ത്രി സിപി ജോൺ.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ എസ് ആ‍‌ർ ടി സി) ബദലി ജീവനക്കാരുടെ 2026 ജൂൺ മാസത്തെ ശമ്പളം പൂർണമായും വിതരണം ചെയ്തു. 6264 പേരടങ്ങുന്ന മുഴവൻ ബദലി ജീവനക്കാർക്കുമായി 11.94 കോടി രൂപയാണ് വിതരണം ചെയ്തതെന്ന് കെ എസ് ആ‍‌ർ ടി സി അറിയിച്ചു.

അതേ സമയം, കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ട വിലയിരുത്തലിൽ മികച്ച നേട്ടമെന്ന് ​ഗതാഗത മന്ത്രി സിപി ജോൺ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു മാസം പിന്നിടുമ്പോൾ 3.81 കോടി സൗജന്യ യാത്രകൾ നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബസുകളിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ അടിസ്ഥാനത്തിലുള്ള ആധികാരിക യാത്രാ വിവരങ്ങളാണ് വിശകലനത്തിനായി ഉപയോഗിച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‌മലപ്പുറത്ത് വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു; കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ
ആരൊക്കെ എതിർത്താലും ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം തുടരുമെന്ന് വി കെ സനോജ്; 'സർക്കാരിന്റേത് നികൃഷ്ടമായ തീരുമാനം'