
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വൈൈകുന്നതില്‍ പ്രതിഷേധിച്ച് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ചീഫ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് അസോസിയേഷന്‍റെ സമരംഉദ്ഘാടനം ചെയ്ത ആനത്തലവട്ടം ആനന്ദന്‍ കെഎസ്ആര്‍ടിസി മാനേജ്മെന്‍റിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി.
ആനത്തലവട്ടം ആനന്ദന്‍റെ വാക്കുകള്‍ ഇങ്ങനെ:
'കെഎസ്ആര്‍ടിസിയില്‍ പണിയെടുക്കുന്ന തൊഴിലാളികളെ ദ്രോഹിക്കുന്നു.അപവാദ പ്രചാരണം നടത്തുന്നു. ഇനി ഇങ്ങനെ തരാൻ അനുവദിക്കില്ല. 30 ലക്ഷം ആളുകൾ പ്രതിദിനം ആശ്രയിക്കുന്ന ഗതാഗതസംവിധാനം നിർത്തുന്നുവെങ്കിൽ നിർത്തട്ടെ എന്ന് പറയുന്നു. പൊതിക്കാത്ത തേങ്ങ പോലെ ഖന്ന കമ്മീഷൻ എന്ന് പറയുന്നു. റിപ്പോർട്ടിൽ എന്തെല്ലാം നടപ്പാക്കുമെന്ന് വ്യക്തമാക്കണം.
ബോധ്യപ്പെടുന്നവ അംഗീകരിക്കും. കുറ്റം തൊഴിലാളികളുടേത് മാത്രമെന്ന് പറഞ്ഞാൽ പുറംകാല്‍ കൊണ്ട് അടിക്കും. ബിജു പ്രഭാകർ എന്താണ് സ്വപ്നം കാണുന്നത് എന്നറിയില്ല. സ്ഥാപന നടത്തിപ്പിൻ്റെ ഉത്തരവാദിത്തം മാനേജ്മെന്‍റിനുണ്ടോ ?പ്രശ്നങ്ങളുണ്ടാകുമ്പോൾ മാനേജ്മെന്‍റിന്‍റെ പ്രശ്നം തൊഴിലാളികളുടെ മേൽ കെട്ടിവെക്കുന്നുതൊഴിലാളികൾ പോയാലും എംഡി വന്ന് പോയാലും കെഎസ്ആര്‍ടിസി ഇവിടെ തന്നെ ഉണ്ടാകും. സ്ഥാപനത്തേയും തൊഴിലാളികളേയും വഴിയിൽ കാണുന്ന ചെണ്ട പോലെ കൊട്ടുന്നു.ജനങ്ങൾക്കിടയിലെ തെറ്റിധാരണ മാറ്റണം'
ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫിന്‍റെ പ്രതിഷേധം പ്രതിപക്ഷ നേതാവ് വിഡി സിതീശന്‍ ഉദ്ഘാടനം ചെയ്തു. ഇടത് സർക്കാർ ഭരിക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ സ്വാഭാവിക മരണത്തിന് വിടുന്നു. സാധാരണക്കാരുടെ ആശ്രയമാണ് കെഎസ്ആര്‍ടിസി.സർക്കാറിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് കള്ളത്തരമാണ്.അത് പുറത്ത് കൊണ്ടുവരും.
കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകൾ നശിപ്പിക്കുന്നു. ശമ്പളം ഇല്ലാതെ പെൻഷൻ ഇല്ലാതെ സാമൂഹ്യ സമ്മർദ്ദമുണ്ടാക്കി സ്ഥാപനത്തെ അടച്ച് പുട്ടാൻ നീക്കo നടക്കുന്നു. അതിനെതിരായ പ്രതിഷേധം കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി സമരമായി മാറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി; ശമ്പളം വൈകുമെന്ന് മാനേജ്മെന്റ്, സമരം പ്രഖ്യാപിച്ച് സംഘടനകൾ
കെഎസ്ആർടിസി സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകുന്നത് വിവേചനം; ഹൈക്കോടതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam