മദ്യലഹരിയില്‍ അച്ഛന് മകന്‍റെ ക്രൂരമര്‍ദ്ദനം; സംഭവം കണ്ണൂരില്‍, പ്രതി പിടിയില്‍

Published : Jun 06, 2022, 11:36 AM ISTUpdated : Jun 06, 2022, 12:27 PM IST
മദ്യലഹരിയില്‍ അച്ഛന് മകന്‍റെ ക്രൂരമര്‍ദ്ദനം; സംഭവം കണ്ണൂരില്‍,  പ്രതി പിടിയില്‍

Synopsis

ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം നടന്നത്. രണ്ട് മണിയോടെ മാര്‍ട്ടിന്‍ പാപ്പച്ചനെ ആക്രമിക്കുകയായിരുന്നു. വീട്ടിനകത്തുള്ള സാധനങ്ങളും വലിച്ച് പുറത്തിട്ട് തകർത്തു. വീട്ടുകാർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. 

കണ്ണൂര്‍:  കണ്ണൂരിൽ മദ്യലഹരിയില്‍ അച്ഛനെ  മകൻ നിലത്തിട്ട് ചവിട്ടി. പേരാവൂർ ചൗള നഗർ എടാട്ടാണ് പാപ്പച്ചനെ (65) മകന്‍ മാർട്ടിൻ ഫിലിപ്പ് ക്രൂരമായി ആക്രമിച്ചത്. പ്രതി പിടിയിലായതായി പൊലീസ് പറഞ്ഞു. 

ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം നടന്നത്. രണ്ട് മണിയോടെ മാര്‍ട്ടിന്‍ പാപ്പച്ചനെ ആക്രമിക്കുകയായിരുന്നു. വീട്ടിനകത്തുള്ള സാധനങ്ങളും വലിച്ച് പുറത്തിട്ട് തകർത്തു. മദ്യലഹരിയിൽ വീട്ടിലെത്തിയ മാർട്ടിൻ ഫിലിപ്പ് പാപ്പച്ചനെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനം ഏറെ നേരം തുടർന്നപ്പോൾ പിടിച്ചു വെക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഇവർ മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. ദൃശ്യങ്ങൾ പിന്നീട് ബന്ധുക്കൾ തന്നെ മാധ്യമങ്ങൾക്കും പൊലീസിനും കൊടുക്കുകയായിരുന്നു. 

മർദ്ദനത്തിന് ശേഷം രാവിലെ മാർട്ടിൻ ഫിലിപ്പ് വീടിനകത്തെ മേശയും കസേരയും അടക്കമുള്ള സാധനങ്ങൾ വലിച്ച് പുറത്തിട്ട് തകർത്തു. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഇയാൾ വീട്ടിൽ നിന്ന് കടന്ന് കളഞ്ഞിരുന്നു. പിന്നീട് പത്ത് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാർട്ടിൻ ഫിലിപ്പിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.

നേരത്തെ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും ഇയാൾ സമാനമായ രീതിയിലും അക്രമം നടത്തിയതായി പയ്യന്നൂർ പൊലീസ് പറയുന്നു. ഇയാളെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും


 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ
ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ