കെഎസ്ആര്‍ടിസി ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും, മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് തൊഴിലാളി യൂണിയനുകള്‍

By Web TeamFirst Published Sep 5, 2022, 12:55 PM IST
Highlights

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍. വിശദമായ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് തത്ക്കാലം ആശ്വാസം. ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

 

കെഎസ്ആർടിസിലെ വരവുചെലവ് കണക്കുകൾ പരിശോധിക്കാണമെന്ന് സിഐടിയു .തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ് മുഖ്യമന്ത്രിക്ക് മുന്നിൽ മാനേജ്മെൻറ് നൽകിയതെന്നും നേതാക്കള്‍ പറഞ്ഞു.ചർച്ച വിജയം.കെഎസ്ആർടിസിയുടെ സുഗമമായ ഭാവിക്കുള്ള തീരുമാനമെടുത്ത ചർച്ചയെന്നും നേതാക്കള്‍ പറഞ്ഞു12 മണിക്കൂർ തിങ്കൾ ഡ്യൂട്ടി രാജ്യത്ത് ഒരിടത്തും നിലവിലില്ല.സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പറ്റില്ലെന്ന് നിലപാടെടുത്തെന്ന് ബിഎംഎസ് അറിയിച്ചു.എല്ലാ മാസവും 5 ആം തിയതിക്കുള്ളിൽ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ടിഡിഎഫ് നേതാക്കള്‍ ചര്‍ച്ചക്ക് ശേഷം വ്യക്തമാക്കി.

'കുഞ്ഞിന് ഓണക്കോടി വാങ്ങണം, ഫീസടക്കണം, നാണം കെടുന്നു,കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസിക്കാരന്‍റെ നില്‍പ്പ് സമരം '

 

ശമ്പളം കിട്ടാതെ ദുരിതത്തിലായ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കാട്ടാക്കടയില്‍ കുടംബസമേതം നില്‍പ്പ്സമരം നടത്തി. അസുഖബാധിതനായ ഗോപീഷും കുടുംബവുമാണ്  പ്രതിഷേധ സമരം നടത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ശമ്പളം ലഭിക്കാതെ മരുന്നിനും നിത്യവൃത്തിക്കും ബുദ്ധിമുട്ടുന്നു. കെഎസ്ആർടിസി ലെ ഭൂരിഭാഗം ജീവനക്കാർക്കും ഈ അവസ്ഥയാണെന്നും ഗോപീഷ് പറയുന്നു സർക്കാരിനെ പേടിച്ച് യൂണിയനകളെ പേടിച്ചും ആരും ഒന്നും മിണ്ടുന്നില്ല.  ചികിത്സാ ചെലവുകളും കുട്ടിയുടെ  പഠനവും വീട്ടുവാടകയും ഒക്കെയായി നല്ലൊരു തുക തന്നെ മാസം ചിലവാകും രണ്ടുമാസമായി ഇതു മുടങ്ങിയതോടെ എല്ലാ ഭാഗത്തുനിന്നും ഇതിനായുള്ള ബുദ്ധിമുട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരനാണെന്ന് കണ്ടാൽ ആരും കടം തരാത്ത അവസ്ഥയാണ്. സർക്കാർ ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാര സമരത്തിന് ഒരുങ്ങുമെന്നും ഗോപീഷ് പറഞ്ഞു

അതിനിടെ  കെഎസ്ആർടിസി ജൂലൈ മാസത്തെ 75% ശമ്പളം ഇന്ന് വിതരണം ചെയ്തു.കെഎസ്ആർടിസിയിലെ 24,477 സ്ഥിരം ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75%  വിതരണം ചെയ്തത്.. ഇതിനായി അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന്   രൂപയാണ് നൽകിയത്. ഇതിൽ ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്. പ്രതിസന്ധി ചര്ഡച്ച ചെയ്യാന്‍ മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഗതാഗതമന്ത്രിയും തൊഴില്‍ മന്ത്രിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

click me!