വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ റദ്ദാക്കില്ലെന്ന് കെഎസ്ആര്‍ടിസി

By Web TeamFirst Published Oct 23, 2019, 2:55 PM IST
Highlights

സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുകയും എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുകയും ചെയ്തതോടെ കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കണ്‍സെഷന്‍ അനുവദിക്കേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്ആര്‍ടിസി. പുതുതായി കണ്‍സെഷന്ർ അനുവദിക്കില്ലെന്ന് കെഎസ്ആര്‍ടിസി നിലപാടെടുത്തിരുന്നു. ഇതിനെതിരെ സമരം ചെയ്ത കെഎസ്‍യു  പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയിലാണ് കണ്‍സെഷന്‍ പുതുതായി അനുവദിക്കാമെന്ന തീരുമാനമുണ്ടായത്.

സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുകയും എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുകയും ചെയ്തതോടെ കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കണ്‍സെഷന്‍ അനുവദിക്കേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി തീരുമാനിച്ചത്. പുതുതായി കൺസെഷൻ അനുവദിക്കില്ലെന്ന തീരുമാനം ഏറെ വിവാദമായിരുന്നു. ഗതാഗത വകുപ്പും കെഎസ്ആർടിസി ക്കെതിരെ രംഗത്ത് വന്നിരുന്നു.  കൺസെഷൻ പരാതികൾ  രണ്ട് ദിവസത്തിനുള്ളിൽ തീർപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാനും ഗതാഗതവകുപ്പ് ഉത്തരവിട്ടു. തീരുമാനത്തിൽ പ്രതിഷേധിച്ചു  തിരുവനന്തപുരത്തെ കെഎസ്ആർടിസി എംഡി ഓഫീസ് കെഎസ് യു പ്രവർത്തകർ ഉപരോധിച്ചു. എസ്എഫ്ഐ യുടെ നേതൃത്വത്തിലും  പ്രതിഷേധം സംഘടിപ്പിച്ചു,

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ യാത്ര അനുവദിക്കുന്നതിലൂടെ പ്രതിവര്‍ഷം 105 രൂപ സര്‍ക്കാരിന് നഷ്ടം വരുന്നുണ്ട് എന്നാണ് കണക്ക്. നിലവില്‍ നാല്‍പതു കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുന്നത്. 

click me!