നാളെ മുതൽ ജില്ലകള്‍ക്കുള്ളില്‍ കെഎസ്ആർടിസി സര്‍വീസ്; സ്വകാര്യബസുകൾ ഓടില്ല

By Web TeamFirst Published May 19, 2020, 9:42 PM IST
Highlights

രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസിയുടെ ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ്.

തിരുവനന്തപുരം: നാളെ മുതൽ ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി ബസ് യാത്ര തുടങ്ങും. രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകൾ ഒടിത്തുടങ്ങുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസിയുടെ ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ്. ഒരു ബസിൽ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക. 

തിരക്കുള്ള സമയത്ത് മാത്രം കൂടുതൽ സർവീസ് നടത്തും. കെഎസ്ആർടിസി യുടെ ക്യാഷ്‍ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാർ‍‍ഡ്  നാളെ മുതൽ നിലവിൽ വരും. പരീക്ഷണ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ-തിരുവനന്തപുരം, നെയ്യാറ്റിനകര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാർ‍ഡ് നടപ്പിലാക്കുന്നത്. എന്നാൽ തിരക്ക് കൂടിയാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സർവ്വീസ് സംഘടനകളുടെ മുന്നറിയിപ്പ്. ഇതിനിടെ 50 ശതമാനം  അധികനിരക്ക് കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് സ്വകാര്യബസുടമകൾ. ഇന്ധനനിരക്കിൽ ഇളവില്ലാതെ  സ്വകാര്യബസുകൾ സർവ്വീസ് നടത്തില്ലെന്നാണ് ഉടമകൾ. 
 
 

click me!