പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ അയൽവാസി കുത്തിപ്പരിക്കേൽപ്പിച്ചു

Published : May 19, 2020, 08:34 PM IST
പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ അയൽവാസി കുത്തിപ്പരിക്കേൽപ്പിച്ചു

Synopsis

പ്രതി നേരത്തെയും ഫോണിലൂടെ ശല്യം ചെയ്തിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മലയാലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പത്തനംതിട്ട: പത്തനംതിട്ട ചെങ്ങറമുക്കിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ അയൽവാസിയായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. നരിക്കുഴി സ്വദേശി കുഞ്ഞുമോന്‍റെ മകൾ രാധികയെയാണ് അയൽവാസിയായ ചരുവിൽ സനോജ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആന്ധ്രയിൽ നഴ്സിങ്ങ് പഠിക്കുകയായിരുന്ന പെൺകുട്ടി അടുത്തിടെയാണ് നാട്ടിലെത്തിയത്. 

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദ്യാർത്ഥിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ അഞ്ചിൽ അധികം സ്ഥലങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടി അപകടനില തരണം ചെയ്തു. പ്രതി നേരത്തെയും ഫോണിലൂടെ ശല്യം ചെയ്തിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മലയാലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് പെൺകുട്ടിയെ ആക്രമിച്ച സനോജ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിവേ​ഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ട്, കേരളത്തിലാകെ 22 സ്റ്റേഷനുകളുണ്ടാകും; റെയിൽവെ മന്ത്രിയുമായി ചർച്ച നടത്തിയതായി ഇ ശ്രീധരൻ
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ: വി കുഞ്ഞികൃഷ്ണന്റെ നടപടി പാർട്ടിയെ തകർക്കലാണെന്ന് സിപിഎം നേതാക്കൾ